ഇരുട്ടത്താമ്മുടിയുടെ ചാരുത
ഉറക്കെപ്പാടുവാന്‍ പറ്റില്ലല്ലോ
ഇരുട്ടത്താശ്ശരീര വര്‍ണ്ണനകള്‍
ഉറക്കെപ്പറയുവാന്‍ പറ്റില്ലല്ലോ
ഇരുട്ടിനു വെളിച്ചമായിന്നു
ഉറങ്ങാതെ പറക്കുന്നു ശലഭം
ഇരുള്
അടയുന്ന മനസ്സില്‍
ഉരുകുന്നു ഭൗമീക ചിന്തകളും
ഇതള്‍ വിരിച്ചീടും
പുഷ്പങ്ങളില്‍
ഉരുമറന്നു ഞാന്‍ ആ ഉരുവിലപ്പോള്
ഇരുളിന് നാവങ്ങു
ഇറക്കിയപ്പോള്‍
ഉരുകിയുണര്ന്നു നീ നിശയിലും
ഇവളാണ് എന്റെ
സ്വപ്നറാണി
ഉറക്കമില്ലാതെ കാക്കുന്നവള്‍
ഇരുച്ചെവിയറിയാതെ
കാക്കും
ഉറങ്ങാതിരിക്കുന്നു മര്‍ത്ത്യനായ്.