ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഏറ്റവും വലിയ
മലയാളി പെന്തക്കോസ്ത് സംഗമമായ 29-ാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി
പെന്തക്കോസ്ത് അന്തര്‍ദേശീയ കണ്വന്ഷന് ഒക്കലഹോമ കോക്സ് കണ്വന്ഷന്
സെന്ററില്‍ 2011 ജൂണ്‍ 30 ന് വ്യാഴാഴ്ച വൈകീട്ട് 6.30 ന് നാഷണല്‍
കണ്‍വീനര്‍ ഒക്കലഹോമ ഫസ്റ്റ് ഐപിസി ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ റവ: തോമസ്
മാത്യു ഉദ്ഘാടനം ചെയ്യും. ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെയുള്ള തീയതികളില്‍
നടക്കുന്ന കോണ്‍ഫറന്‍സില്‍ ദൈവശാസ്ത്ര പ്രഭാഷകരും കണ്വന്ഷന്
പ്രാസംഗികരുമായ റവ.ഡോ.ക്രയ്ഗ് ഗ്രോഷല്, സ്റ്റീവ് റീഗിള്, റവ.ഡോ.ക്രിസ്
ജാക്സണ്, റവ.പി.സി.ചെറിയാന്, റവ.സണ്ണി കുര്യന്, റവ. രാജു മേത്ര
എന്നിവര്‍ വിവിധ ദിവസങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ പെന്തക്കോസ്ത്
സഭാ വിഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ
സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ നാഷനല്‍ കോണ്‍ഫറന്‍സില്‍
പങ്കെടുക്കും. ജൂണ്‍ 30 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ
നടക്കുന്ന സഹോദരി സമ്മേളനത്തില്‍ ന്യു ഇന്‍ഡ്യ ചര്‍ച്ച് ഓഫ് ഗോഡ് ലേഡീസ്
മിനിസ്ട്രീസ് പ്രസിഡന്റ് സിസ്റ്റര്‍ മറിയാമ്മ തമ്പി പ്രസംഗിക്കും. യൂത്ത്
പ്രോഗ്രാമില്‍ ലോക പ്രശസ്ത ലീലാന്റ് കണ്‍സേട്ട് മ്യൂസിക് ടീം ഗാന
ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
നാല് ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും രാവിലെ 8.30 ന്
ബൈബിള്‍ ക്ലാസ്, ഉച്ചയ്ക്ക് 3 നും വൈകീട്ട് 6 നും പൊതുയോഗം, രാവിലെ 9.30
ഉണര്‍വ്വ് യോഗം, ശനിയാഴ്ച ഉച്ചയ്ക്ക് യുവജന സമ്മേളനം, വൈകീട്ട് 6 മുതല്‍
സുവിശേഷ യോഗം എന്നിവ നടത്തപ്പെടും. വചനധ്യാനം, വിമന്‍സ് ഫെലോഷിപ്പ്, യുവജന
സമ്മേളനം, ധ്യാന സമ്മേളനങ്ങള്‍, കുട്ടികളുടെ യോഗം എന്നിവയും ഞായറാഴ്ച
സംയുക്ത ആരാധനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. നാഷണല്‍
കമ്മിറ്റിയും, ലോക്കല്‍ കമ്മറ്റിയും, ആരാധനാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം
നല്‍കും. വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളില്‍ നിന്നുമായി
പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന 29-ാമത് നോര്‍ത്ത്
അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് നാഷണല്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ കാലങ്ങളില്‍
നടന്നതില്‍ നിന്നും തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയിലായിരിക്കും
സംഘടുപ്പിക്കുകയെന്ന് നാഷണല്‍ സെക്രട്ടറി തോമസ് എം. കിടങ്ങാലില്‍ പറഞ്ഞു.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന ആത്മീയ സംഗമ ദിവസങ്ങളില്‍ വിശുദ്ധ ആരാധനയും,
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പ്രത്യേക സമ്മേളനം,
ഭക്തിനിര്‍ഭരമായ ഗാനശുശ്രൂഷ, പ്രാര്‍ത്ഥനാ, പ്രത്യേക രോഗശാന്തിശുശ്രൂഷ
തുടങ്ങി വിവിധ ഘടകങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക പ്രതിസന്ധിയുള്ള ഈ
സാഹചര്യത്തിലും സാധാരണ കുടുംബാംഗങ്ങള്‍ക്ക് പോലും പങ്കെടുക്കാവുന്ന
നിലയിലുള്ള താമസത്തിനും ഭക്ഷണത്തിനുമുള്ള പാക്കേജാണ്
തയ്യാറാക്കിയിരിക്കുന്നത് എന്ന് നാഷണല്‍ ട്രഷറര്‍ ഷാജി മണിയാറ്റ്
അറിയിച്ചു.
ദേശീയ ഭാരവാഹികളായ റവ. തോമസ് മാത്യു, തോമസ് എം. കിടങ്ങാലില്‍, ഷാജി
മണിയാറ്റ്, റവ. ടൈറ്റസ് ഈപ്പന് റവ.ലൂക്കോസ് യോഹന്നാന്, ബാലന്‍പിള്ള,
കുര്യന് സക്കറിയ, വര്‍ഗീസ് ജോസഫ്, നോബിള്‍ സോളമന്, ടോം വര്‍ഗീസ്,
സിസ്റ്റര്‍ മോളി മാത്യു, സിസ്റ്റര്‍ ഗ്രേസി കോശി എന്നിവര്‍
ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മീഡിയ സെക്രട്ടറി നിബു
വെള്ളവന്താനം അറിയിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള
വിശ്വാസികളും പ്രതിനിധികളും യോഗങ്ങളില്‍ പങ്കെടുക്കും. ഒക്കലഹോമ
എയര്‍പോര്‍ട്ടില്‍ വരുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ലഭ്യമാണെന്ന്
ലോക്കല്‍ സെക്രട്ടറി കുര്യന് സക്കറിയ അറിയിച്ചു. ജൂലൈ 3 ഞായറാഴ്ച 9ന്
നടക്കുന്ന സംയുക്ത ആരാധനയോടെ നാലു ദിവസത്തെ ആത്മീയ പ്രാര്‍ത്ഥനാ
ശുശ്രൂഷകള്‍ക്ക് സമാപ്തിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്:
പി.സി.എന്‍.എ.കെ. വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.pcnak.com