Image

വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കാത്ത്‌ലിക് മിഷന്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.

റെനി ജോസഫ് Published on 08 March, 2016
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കാത്ത്‌ലിക് മിഷന്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: തിരുകുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ വെസ്റ്റ്‌ച്ചെസ്റ്റര്‍ ബ്രോങ്ക്‌സ ക്‌നാനായ മിഷനില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. 

യോങ്കേഴ്‌സിലെ സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് ലദീഞ്ഞോടെ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ ഫാ.റെനി കട്ടേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായി നടന്നു. തിരുന്നാള്‍ സന്ദേശം നല്‍കിയ ബഹുമാനപ്പെട്ട ഫൊറാന വികാരി ഫാ.ജോസ് തറയ്ക്കന്‍ യൗസേപ്പിതാവിന്റെ സഹനത്തിന്റേയും ത്യാഗത്തിന്റേതുമായ ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ചു. യൗസേപ്പിതാവ് തന്റെ ജീവിതത്തിലൂടെ പകര്‍ത്തിയ വിനയത്തിന്റേയും എളിമയുടേയും മാതൃക നമ്മള്‍ പിന്തുടരണമെന്ന് ഓര്‍മ്മിപ്പിച്ചു. പരസപരം സ്‌നേഹിച്ചും ബഹുമാനിച്ചും യൗസേപ്പിതാവിന്റെ അനുഗ്രഹം നമ്മുടെ ഓരോ കുടുംബത്തിനും ലഭിയ്ക്കട്ടെയെന്ന് ഫാ.ജോസ് തറയ്ക്കല്‍ പ്രഭാഷണ മധ്യേ ഓര്‍മ്മിപ്പിച്ചു.

ഭക്തിനിര്‍ഭരവും സംഗീസാന്ദ്രവുമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന ദേവാലയത്തിലെ ക്വയര്‍ സംഘം ഗാനങ്ങളാലപിച്ചു. പതിനാലിലധികം പ്രസുദേന്തിമാര്‍ക്കു പുറമെ, ട്രസ്ടീമാരായ എബ്രഹാം പുളിയലകുന്നേല്‍,  റെജി ഉഴങ്ങലില്‍ , കമ്മിറ്റി ചെയര്‍മാന്‍ തോമസ് പാലച്ചേരില്‍, എന്നിവര്‍ തിരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളില്‍ തിരുന്നാളില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു.

വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കാത്ത്‌ലിക് മിഷന്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കാത്ത്‌ലിക് മിഷന്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കാത്ത്‌ലിക് മിഷന്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കാത്ത്‌ലിക് മിഷന്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക