Image

ASHRAE യുഎഇയുടെ നേതൃനിരയില്‍ മലയാളി സാന്നിദ്ധ്യം

ജീമോന്‍ റാന്നി Published on 09 March, 2016
ASHRAE യുഎഇയുടെ നേതൃനിരയില്‍ മലയാളി സാന്നിദ്ധ്യം
ദുബായ്: അന്തര്‍ദേശീയ സംഘടനയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് എന്‍ജിനീയേര്‍സിന്റെ യു.എ.ഇ. ഘടകമായ ഫാല്‍ക്കണ്‍ ചാപ്റ്ററിന്റെ 2016 ലെ വൈസ് പ്രസിഡന്റായി മലയാളിയായ ലിജോ തോമസ് ഈപ്പന്‍ നിയമിതനായി. 

സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ ഉന്നതപദവിയിലെത്തുന്നത്. 2014-15 വരെ സംഘടനയുടെ ഹിസ്റ്റോറിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

1894ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ ASHRAE എന്ന സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം അമേരിക്കയിലെ അറ്റ്‌ലാന്റയിലാണ്. Indoor Air Quality മെച്ചപ്പെടുത്തുന്നതിനായുള്ള ഗവേഷണത്തില്‍ അമൂല്യമായ സംഭാവനകളാണ് ഈ അന്താരാഷ്ട്ര സംഘടന ലോകത്തിന് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്. യുഎഇ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും ബില്‍ഡിങ്ങ് എയര്‍ കണ്ടീഷനിംഗ് ഡിസൈന്‍സ്, സ്റ്റാഡേര്‍ഡ്‌സ് തുടങ്ങിയ ASHRAEയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിയ്ക്കുന്നത്. ഈ സംഘടനയിലെ അംഗത്വവും, ഇവര്‍ നല്‍കുന്ന വിവിധ പരിശീലനക്ലാസുകളില്‍ നിന്നും ലഭിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ എന്‍ജിനീയര്‍മാര്‍ക്ക് യുഎഇയിലെ തൊഴില്‍ മേഖലയില്‍ മുന്തിയ പരിഗണ ആണ് ലഭിയ്ക്കുന്നത്.

ലിജു തോമസ് യുഎഇ ASHRAEയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് പല അംഗീകാരങ്ങളും മുന്‍പ് ലഭിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹം ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ഈപ്പച്ചന്റെ മകനാണ്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന അല്‍ അരീഫ് എയര്‍കണ്ടീഷനിംഗ് സിസ്റ്റംസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായി ലിജോ തോമസ് ഈപ്പന്‍ കുടുംബസമേതം ദുബായില്‍ ചെങ്ങന്നൂര്‍ സ്വദേശി അനിത ഭാര്യയാണ്.

ASHRAE യുഎഇയുടെ നേതൃനിരയില്‍ മലയാളി സാന്നിദ്ധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക