Image

സാരെ ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍ ഹമാരാ - ഡി എം എ യുടെ ഭാരത ദര്‍ശനം ഏപ്രില്‍ 22 ന്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 09 March, 2016
സാരെ  ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍  ഹമാരാ - ഡി എം എ യുടെ ഭാരത ദര്‍ശനം ഏപ്രില്‍ 22 ന്
ഡിടോയിറ്റ്: സാരെ ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍ ഹമാര ഹമാരാ... ഭാരത മണ്ണില്‍ ജനിച്ച ഒരോ പൗരനും ഒരിക്കലെങ്കിലും മൂളിക്കേട്ടിട്ടുള്ള ഈ  ദേശഭക്തിഗാനം, മുഹമ്മദ് ഇക്ക്ബാല്‍ എന്ന 27-കാരന്‍ 1904-ല്‍ അവിഭക്ത ഇന്ത്യയില്‍ ഉര്‍ദുവില്‍ എഴുതിയ ഗാനമാണ്. ഇങ്ങനെ എത്രയെത്ര ദേശഭക്തിഗാനങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ ഭാഷയില്‍ ഉണ്ടായിട്ടുണ്ട്. ഒരോ തവണ കേള്‍ക്കുമ്പോഴും പെറ്റമ്മയോടുള്ള സ്‌നേഹം പോലെ ഗുഹാതുരത്വം വഴിഞ്ഞൊഴുകുന്ന, ഗതകാല സുഖസ്മരണയിലേക്ക് നമ്മള്‍  ഊളിയിട്ടിറങ്ങാറുണ്ട്.

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ സംസ്‌ക്കാരത്തിനു ഊന്നല്‍ കൊടുത്തു കൊണ്ട്, ഇന്ത്യയിലെ വിവധ ഭാഷകളിലേയും സംസ്ഥാനങ്ങളിലേയും, കലകളേയും സംസകാരത്തേയും, ഡിട്രോയിറ്റിലെ പൗരാവലിക്കു മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്, ഡിട്രോയിറ്റിലെ മലയാളികളുടെ സ്വന്തം സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍.ഡിട്രോയിറ്റിലും പരിസര പ്രദേശങ്ങളിലുമായി, പ്രവാസികളായി പാര്‍ക്കുന്ന വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാനായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ ഒരു വേദിയില്‍, ഭാരത ദര്‍ശനം എന്ന പേരില്‍ അവതരിപ്പിക്കുകയാണ് ഡി. എം. എ. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന ഈ മുദ്രാവാക്യം ഉയര്‍ത്തുന്ന ഐക്യതാ ബോധം ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്ന ഈ പരിപാടിക്കു ഇപ്പോള്‍ തന്നെ നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. 

ഒരു പാട് ഭാഷകളും, സംസ്‌ക്കാരങ്ങളും, വസ്ത്രധാരണ ശൈലികളും ഉണ്ടെങ്കിലും, അവയെല്ലാം ഒരു കുടക്കീഴിലാക്കി ഒരുമിച്ചു നിര്‍ത്തുന്നതാണ് ഇന്ത്യയടെ ശക്തി. കാണികള്‍ക്ക് വിത്യസ്തമായൊരു ദൃശ്യ സുഖം നല്‍കുന്ന ഈ പരിപാടികളുടെ ടിക്കറ്റുകള്‍ വളരെ മിതമായ നിരക്കിലാണ് വില്‍ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഡിട്രോയിറ്റിലെ മറ്റൊരു പ്രമുഖ മലയാളി സംഘടനയായ കേരളാ ക്ലബ്ബിന്റെ പ്രസിഡന്റായ സുബാഷ് രാമചന്ദ്രന്‍, ഫെബ്രുവരി പതിമൂന്നാം തീയതി നടന്ന ഭാരത ദര്‍ശനത്തിന്റെ ടിക്കറ്റ് കിക്കോഫില്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്‍തുണയും പരിപാടിക്കു നല്‍കുമെന്ന് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈജന്‍ കണിയോടിക്കല്‍ 248 925 7769, നോബിള്‍ തോമസ്സ് 586 770 8959, പ്രിന്‍സ്  എബ്രഹാം 248 497 0797.


വിനോദ് കൊണ്ടൂര്‍ ഡേവിഡ്. 


സാരെ  ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍  ഹമാരാ - ഡി എം എ യുടെ ഭാരത ദര്‍ശനം ഏപ്രില്‍ 22 ന്
സാരെ  ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍  ഹമാരാ - ഡി എം എ യുടെ ഭാരത ദര്‍ശനം ഏപ്രില്‍ 22 ന്
സാരെ  ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍  ഹമാരാ - ഡി എം എ യുടെ ഭാരത ദര്‍ശനം ഏപ്രില്‍ 22 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക