Image

മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു

Published on 09 March, 2016
മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു
മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു.  ചാരുംമൂട് മലയാളം സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നോവലിസ്റ്റ് വി.ജെ. ജെയിംസ് കവി ഇഞ്ചക്കാട് ബാലചന്ദ്രനു പുസ്തകം നല്കിക്കൊണ്ടാണു പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. 

സര്‍ഗവേദി പ്രസിഡന്റ് ചാരുംമൂട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.  ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍. വള്ളികുന്നം രാജേന്ദ്രന്‍ പുസ്തകപരിചയവും ശൂരനാട് ദാമോദരന്‍ നായര്‍, ഷൌക്കത്ത് കോട്ടുക്കലില്‍, ചാരുംമൂട് രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങളും നടത്തി. 

മുരളി ജെ. നായര്‍ മറുപടി പറഞ്ഞു. കവി രാജന്‍ കൈലാസ് സ്വാഗതവും സര്‍ഗവേദി സെക്രട്ടറി കുറ്റിപ്പുറത്തു ഗോപാലന്‍ നന്ദിയും പറഞ്ഞു. പ്രകാശന സമ്മേളനത്തോടനുബന്ധിച്ച്, ഇഞ്ചക്കാട് ബാലചന്ദ്രന്‍ അടക്കമുള്ള പ്രശസ്തര്‍ പങ്കെടുത്ത കവിയരങ്ങും ഉണ്ടായിരുന്നു.

മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു
മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു
മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു
മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു
മുരളി ജെ. നായരുടെ കഥാസമാഹാരം 'ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍' പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക