Image

മിഷി­ഗണ്‍ മല­യാളി അസ്സോ­സ്സി­യേ­ഷന്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ­മെന്റ് നട­ത്തു­ന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 March, 2016
മിഷി­ഗണ്‍ മല­യാളി അസ്സോ­സ്സി­യേ­ഷന്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ­മെന്റ് നട­ത്തു­ന്നു
മിഷി­ഗ­ണിലെ പ്രമുഖ മല­യാളി സംഘ­ട­ന­ക­ളി­ലൊ­ന്നായ മിഷി­ഗണ്‍ മല­യാളി അസ്സോ­സി­യേ­ഷന്‍ ഏപ്രില്‍ 9-ാം തീയതി ശനി­യാഴ്ച ട്രോയി കമ്മ്യൂ­ണിറ്റി സെന്റ­റില്‍ വച്ച് ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ­മെന്റ് നട­ത്തു­ന്നു. ടൂര്‍ണ­മെന്റ് കണ്‍വീ­ന­റായി ബിജോയ്‌സ് കവ­ണാനും ജോയിന്റ് കണ്‍വീ­ന­റായി ചാള്‍സ് തോമ­സി­നേയും തിര­ഞ്ഞെ­ടു­ത്തു. എന്നും നൂത­ന­മായ ആശ­യ­ങ്ങള്‍ ജന­ങ്ങ­ളുടെ നന്മ­യ്ക്കായി മല­യാളി സമൂ­ഹ­ത്തില്‍ പ്രവര്‍ത്തിച്ച് മിഷി­ഗണ്‍ മല­യാളി അസ്സോ­സ്സി­യേ­ഷന്‍ ശ്രദ്ധ നേടി­യി­ട്ടു­ണ്ട്.

മദ്യ നിരോ­ധന പ്രസ്ഥാ­ന­ങ്ങള്‍ക്കും പരി­പാ­ടി­കള്‍ക്കും പൂര്‍ണ്ണ പിന്തുണ, അമേ­രി­ക്ക­യിലെ വളര്‍ന്നു വരുന്ന തല­മു­റ­യില്‍ മല­യാള ഭാഷയ്ക്ക് പ്രചാരം നല്‍കുന്ന പരി­ശീ­ലന പരി­പാ­ടി­കള്‍, മിഷി­ഗണ്‍ മല­യാളി ഓഫ് ഇയര്‍ പുര­സ്കാ­രം, അമേ­രി­ക്ക­യിലെ ഇതര സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നുള്ള ജന­ങ്ങളെ പങ്കെ­ടു­പ്പി­ച്ചു­കൊ­ണ്ട് വളരെ വിജ­യ­ക­ര­മായി നടത്തി വരുന്ന ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ­മെന്റ് എന്നിവ അവ­യില്‍ ഏതാനും ചില­താ­ണ്. കാലോ­ചി­ത­മായി മാറ്റം അനി­വാ­ര്യ­മാ­ണെന്ന ഉറച്ച ബോധ്യ­ത്തോടെ വരും തല­മു­റ­കള്‍ പ്രവാ­സ­ലോ­കത്ത് ഐക്യ­ത്തില്‍ വള­ര­ണ­മെന്ന സ്വപ്നം മുന്നില്‍ കണ്ടു­കൊണ്ട് ""ഒരു സമൂഹം, ഒരു സംഘ­ടന പ്രാദേ­ശിക തല­ത്തിലും ദേശീ­യ­ത­ല­ത്തിലും മല­യാ­ളി­കള്‍ക്ക്'' എന്ന മുദ്രാ­വാ­ക്യ­ത്തോടെ പ്രാദേ­ശിക തല­ത്തിലും ദേശീയ തല­ത്തിലും പലതായി പ്രവര്‍ത്തി­ച്ചു­കൊ­ണ്ടി­രു­ക്കുന്ന എല്ലാ മല­യാ­ള­സം­ഘ­ട­ന­കളെയും ഒരു സംഘ­ട­ന­യാ­ക്കി. അനു­ന­യി­പ്പി­ച്ച്, സങ്കീര്‍ണ­ത­ക­ളൊ­ഴി­വാക്കി ഒരു സംഘ­ട­ന­യാ­കുന്ന തട്ട­ക­ത്തില്‍ വരും തല­മു­റ­കളെ കൈപി­ടിച്ച് കയ­റ്റുന്ന മഹാ­ദൗ­ത്യ­ത്തി­നായി അഹോ­രാത്രം പ്രവര്‍ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.

എം.എം.­എ. 2013 ലെ ഓണാ­ഘോഷ വേള­യില്‍ ഫൊക്കാന പ്രസി­ഡന്റായ ശ്രീ മറി­യാമ്മ പിള്ള­യേയും ഫോമാ പ്രസി­ഡന്റായ ശ്രീ ജോര്‍ജ്ജ് മാത്യു­വി­നേയും ഒരേ വേദി­യി­ലേക്ക് ക്ഷണിച്ച് പങ്കെ­ടു­പ്പി­ച്ചു. അതോ­ടൊപ്പം മിഷി­ഗ­ണില്‍ ആദ്യ സ്ഥാപി­ത­മായ കേര­ളാ­ ക്ല­ബി­ലേയും, ഡിട്രോ­യിറ്റ് മല­യാളി അസ്സോ­സ്സി­യേ­ഷ­ന്റെയും ഭാര­വാ­ഹി­ക­ളേയും അംഗ­ങ്ങ­ളെയും സംയു­ക്ത­മായി സംഘ­ടി­പ്പി­ച്ചു ഓണ­ത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥ­ത്തില്‍ ആഘോ­ഷി­ച്ചു­കൊ­ണ്ടാണ് മിഷി­ഗണ്‍ മല­യാളി അസ്സോ­സ്സി­യേ­ഷന്‍ എല്ലാ സംഘ­ട­ന­ക­ളു­ടേയും ഐക്യം എന്ന ലക്ഷ്യ­ത്തി­ലേ­ക്കുള്ള പ്രയാണം ആരം­ഭി­ച്ച­ത്. മല­യാളി സമൂ­ഹ­ത്തിന്റെ ഉയര്‍ച്ചയ്ക്കും മല­യാളി സംഘ­ട­ന­ക­ളുടെ ഐക്യ­ത്തിനും ഏതു ത്യാഗ­ത്തിനും പ്രതി­ജ്ഞാ­ബ­ദ്ധ­രായി നില­യു­റ­പ്പിച്ച് പ്രവര്‍ത്തി­ക്കുന്ന കമ്മ­റ്റി­യം­ഗ­ങ്ങ­ളാണ് മിഷി­ഗണ്‍ മല­യാളി അസ്സോ­സ്സി­യേ­ഷന്റെ നെടും­തൂ­ണ്. അമേ­രി­ക്ക­യി­ലുള്ള എല്ലാ മല­യാളി സംഘ­ട­ന­കളും അതാതു സംസ്ഥാ­ന­ങ്ങ­ളില്‍ ഒറ്റ­ക്കെ­ട്ടായി ഒരു സംഘ­ട­ന­യായി മാറ­ണ­മെ­ന്നാ­ഹ്വാ­നം ചെയ്തു­കൊണ്ട് ഏപ്രില്‍ 9 നു നട­ത്ത­പ്പെ­ടുന്ന ഷട്ടില്‍ ടൂര്‍ണ്ണ­മെന്റി­ലേക്ക് അമേ­രി­ക്ക­യി­ലുള്ള എല്ലാ മല­യാ­ളി­ക­ളേയും സാദരം ക്ഷണി­ക്കു­ന്നു. മാത്യു ഉമ്മന്‍ അറി­യി­ച്ച­താ­ണി­ത്.
മിഷി­ഗണ്‍ മല­യാളി അസ്സോ­സ്സി­യേ­ഷന്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ­മെന്റ് നട­ത്തു­ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക