Image

പ്രവാസി വിദ്യാവികാസ് സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് ഉദ്ഘാ­ടനം ചെയ്തു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 March, 2016
പ്രവാസി വിദ്യാവികാസ് സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് ഉദ്ഘാ­ടനം ചെയ്തു
ഷിക്കാഗോ: അമേ­രി­ക്ക­യിലെ പ്രമുഖ പ്രവാസി ഭാര­തീയ സംഘ­ട­ന­ക­ളായ നൈപ്പ് (നോര്‍ത്ത് അമേ­രി­ക്കന്‍ അസോ­സി­യേ­ഷന്‍ ഓഫ് ഇന്ത്യന്‍ ഐ.ടി പ്രൊഫ­ഷ­ണല്‍സ്), ഫൊക്കാ­ന, ഫോമ തുടങ്ങി അമ്പ­തി­ല­ധികം സംഘ­ട­ന­കള്‍ സംയു­ക്ത­മായി പ്ലസ്ടു വിദ്യാര്‍ത്ഥി­കള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധ­തി­യുടെ ഔദ്യോ­ഗിക വെബ്‌സൈ­റ്റായ www.pvvs.in-ന്റെ ഉദ്ഘാ­ടനം പ്രവാസി -സാം­സ്കാ­രിക വകുപ്പ് മന്ത്രി കെ.­സി. ജോസഫ് നിര്‍വ­ഹി­ച്ചു. സെക്ര­ട്ട­റി­യേ­റ്റിലെ മന്ത്രി­യുടെ ചേംബ­റില്‍ നടന്ന ചട­ങ്ങില്‍ കേരള നിയ­മ­സഭാ ചീഫ് വിപ്പ് തോമസ് ഉണ്ണി­യാ­ടന്‍, സംയുക്ത സംഘ­ടനാ ഭാര­വാ­ഹി­ക­ളായ ഷോജി മാത്യു, പോള്‍ പറമ്പി തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

സ്‌കോളര്‍ഷിപ്പ് പദ്ധ­തി­യില്‍ രജി­സ്റ്റര്‍ ചെയ്യാന്‍ താത്പ­ര്യ­മുള്ള വിദ്യാര്‍ത്ഥി­കള്‍ക്ക് www.pvvs.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഏപ്രില്‍ പത്തു­വരെ രജി­സ്റ്റര്‍ ചെയ്യാ­വു­ന്ന­താ­ണ്. നൈപ്പ് പ്രസി­ഡന്റ് ഷോജി മാത്യു അറി­യി­ച്ച­താ­ണി­ത്.
പ്രവാസി വിദ്യാവികാസ് സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് ഉദ്ഘാ­ടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക