Image

രാജി തോമ­സിന് കെ.­സി.­സി.­എന്‍.എ ബിസി­നസ് അവാര്‍ഡ്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 March, 2016
രാജി തോമ­സിന് കെ.­സി.­സി.­എന്‍.എ ബിസി­നസ് അവാര്‍ഡ്
ഷിക്കാഗോ: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­സി.­എന്‍.­എ) യുടെ പ്ര­സ്റ്റീ­ജി­യസ് ബിസി­നസ് അവാര്‍ഡ് (സക്‌സസ്ഫുള്‍ ബിസി­നസ് പേഴ്‌സണ്‍ 2015) സ്പ്രിങ്‌ളര്‍ കമ്പ­നി­യുടെ ഫൗണ്ടറും സി.­ഇ.­ഒ­യു­മായ രാജി തോമ­സിന് നല്‍കു­വാന്‍ കെ.­സി.­സി.­എന്‍.എ തീരു­മാ­നി­ച്ചു.

സൂപ്പര്‍ഹിറ്റ് മല­യാളം സിനി­മ­യായ "എന്നു നിന്റെ മൊയ്തീന്റെ' നിര്‍മ്മാ­താ­വു­കൂ­ടി­യാണ് രാജി തോമ­സ്. സ്പ്രിങ്‌ളര്‍ കമ്പ­നി­യുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ന്യൂയോര്‍ക്ക് സിറ്റി­യി­ലാ­ണ്. ലോക­മെ­മ്പാടും 12 ഓഫീ­സു­ക­ളുള്ള കമ്പ­നി­യില്‍ ആയി­ര­ത്തി­ല­ധികം ജോലി­ക്കാ­രു­ണ്ട്.

മാര്‍ച്ച് 13­-ന് ഞായ­റാഴ്ച 5 മണി മുതല്‍ 8 മണി വരെ ന്യൂജേ­ഴ്‌സി­യിലെ എഡി­സണ്‍ ഹോട്ട­ലില്‍ നട­ക്കുന്ന കെ.­സി.­സി.­എന്‍.എ ബിസി­നസ് ബാങ്ക്വ­റ്റില്‍ വച്ചാണ് അവാര്‍ഡ് നല്‍കു­ന്ന­ത്. അമേ­രി­ക്കന്‍ എക്‌സ്പ്രസ് ബാങ്കിന്റെ മുന്‍ ഡപ്യൂട്ടി പ്രസി­ഡന്റ് ശ്രീധ­ര്‍ മേനോന്‍, മുന്‍ ന്യൂജേഴ്‌സി ഡപ്യൂട്ടി അറ്റോര്‍ണി ജന­റല്‍ സീത ഹോള്‍മസ് തുടങ്ങി ഒട്ടേറെ വിശി­ഷ്ടാ­തി­ഥി­കളും ബിസി­നസ് പ്രമു­ഖരും ബാങ്ക്വ­റ്റില്‍ പങ്കെ­ടു­ക്കും.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: അനി­യന്‍ ജോര്‍ജ് (പ്ര­സി­ഡന്റ്, കെ.­സി.­സി.­എന്‍.­എ) 908 337 1289.
രാജി തോമ­സിന് കെ.­സി.­സി.­എന്‍.എ ബിസി­നസ് അവാര്‍ഡ്
രാജി തോമ­സിന് കെ.­സി.­സി.­എന്‍.എ ബിസി­നസ് അവാര്‍ഡ്
രാജി തോമ­സിന് കെ.­സി.­സി.­എന്‍.എ ബിസി­നസ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക