Image

പാസ്റ്റര്‍ പി.എ. കുര്യന്‍ ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്റ്

രാജന്‍ ആര്യ­പ്പ­ള്ളില്‍ Published on 09 March, 2016
പാസ്റ്റര്‍ പി.എ. കുര്യന്‍ ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്റ്
കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റര്‍ പി.എ. കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍മൂന്ന്‌സോണുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന വെസ്റ്റ് ബംഗാളിനെ കഴിഞ്ഞ ജനുവരി 25-ന് ജനറല്‍കൗണ്‍സില്‍സ്റ്റേറ്റായി പ്രഖ്യാപിക്കുകയും പാസ്റ്റര്‍ പി.എ. കുര്യനെ പ്രസിഡന്റായി നിയോഗിക്കുയുംചെയ്തിരുന്നു. തുടര്‍ന്ന്മാര്‍ച്ച്3-ന് കൊല്‍ക്കത്തയില്‍ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ്് ജനറല്‍ബോഡിയില്‍ പാസ്റ്റര്‍ പി.എ. കുര്യന്‍ (പ്രസിഡന്റ്), പാസ്റ്റര്‍ ജോസ്‌മോന്‍ ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഫിന്നി പാറയില്‍ (സെക്രട്ടറി), പാസ്റ്റര്‍ പ്രദീപ് കുമാര്‍വി.കെ. (ജോ. സെക്രട്ടറി) ബ്രദര്‍ പി.സി. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗസ്റ്റേറ്റ്കൗണ്‍സിലിനെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ പി.എ. കുര്യന്‍, ബ്രദര്‍ സുനില്‍വര്‍ക്ഷീസ് എന്നിവര്‍‌സ്റ്റേറ്റ്്കൗണ്‍സിലില്‍ നിന്നുള്ള ജനറല്‍കൗണ്‍സില്‍ പ്രതിനിധികകളായുംതെരഞ്ഞെടുക്കപ്പെട്ടു.

പിറവം പാലച്ചുവട് പൂവത്തുംങ്കല്‍ആഗസ്തി സാറാമ്മ ദമ്പതികളുടെ മകനായിഉപ്പുതറയില്‍ ജനിച്ച പാസ്റ്റര്‍ പി. എ. കുര്യന്‍ മണക്കാലഫെയ്ത്ത്തിയോളജിക്കല്‍സെമിനാരിയില്‍വേദപഠനം നടത്തി. 1979 മുതല്‍വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹംഇപ്പോള്‍ ഫ്‌ളോറിഡയില്‍താമസിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭാര്യ: സാറാമ്മ, മക്കള്‍: മാത്യു, റിബേക്ക. കഴിഞ്ഞ ഏഴുവര്‍ഷമായിഅദ്ദേഹത്തിന്റെ നേതൃത്വത്തില്‍  ഐ.പി.സിയൂടെ പ്രവര്‍ത്തങ്ങള്‍ക്ക് ബംഗാളില്‍ശക്തമായമുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിഞ്ഞുട്ടുണ്ട്.

സ്റ്റേറ്റ് സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഫിന്നി പാറയില്‍ ഓതറ പാറയില്‍ കടുംബാംഗവും ആനപ്രമ്പാല്‍ ഐ.പി.സിസഭാശുശ്രൂഷകനുമായ പാസ്റ്റര്‍തോമസ് എബ്രഹാമിന്റെമകനാണ്. ഇരപതിലധികംവര്‍ഷമായികര്‍ത്തൃശുശ്രൂഷയിലായിരിക്കുന്ന അദ്ദേഹംകഴിഞ്ഞ ഒന്‍പതുവര്‍ഷമായി വെസ്റ്റ് ബംഗാളില്‍ പ്രവര്‍ത്തിക്കന്നു. ഇപ്പോള്‍ഐ.പി.സി. കൊല്‍ക്കത്ത ക്രിസ്റ്റ്യന്‍ അസംബ്ലിയുടെപാസ്റ്ററായിശുശ്രൂഷിക്കുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോസ്‌മോന്‍ ജോര്‍ജ്ജ്‌ഐ.പി.സിഐലറസഭാംഗമായചേലപ്പള്ളി സി.റ്റി.ജോര്‍ജ്ജിന്റെമകനാണ്. കഴിഞ്ഞ 22 വര്‍ഷമായിശുശ്രൂഷയിലായിരിക്കുന്ന താന്‍ ഐ.പി.സി. കൊല്‍ക്കത്ത പ്രെയര്‍സെന്ററിന്റെഇപ്പോഴത്തെ ശുശ്രൂഷകനാണ്. ജോയിന്റ്‌സെക്രട്ടറി പാസ്റ്റര്‍ പ്രദീപ്കുമാര്‍ഐ.പി.സി ഡാര്‍ജലിങ്ങ് ക്രിസ്റ്റ്യന്‍ അസംബ്ലിയുടെ പാസ്റ്ററാണ്. ട്രഷറാര്‍ ആയിതിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ പി.സി. ചാക്കോദീര്‍ഘവര്‍ഷമായികൊല്‍ക്കത്തയിലെഐ.പി.സി. പ്രവര്‍ത്തങ്ങളില്‍സജീവ സാനിദ്ധ്യമാണ്.

ഇന്ത്യയിലെമൂന്നാമത്തെ വലിയ പട്ടണമായകൊല്‍ക്കത്ത ഉള്‍പ്പെട്ട വെസ്റ്റ് ബംഗാള്‍ ജനസാന്ദ്രതയില്‍ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമാണ്. വില്യംകേറി, മദര്‍തേരസാ, മാര്‍ക്ക് ബന്റൈന്‍ എന്നിവരുടെ കര്‍മ്മഭൂമിയായിരുന്ന ബാംഗാളില്‍ ആണ്‌സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയുടെആസ്ഥാനവും. മാത്രമല്ല ബംഗാളി ഭാഷയിലാണ്ഇന്ത്യയില്‍ ആദ്യമായി വേദപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇവയൊക്കെ യാതാര്‍ത്ഥ്യമായിരിക്കുമ്പോള്‍ത്തന്നെ ഇപ്പോഴുംവെസ്റ്റ് ബംഗാളിലെ 10 കോടിയിലധികംവരുന്ന ജനങ്ങളില്‍ഒരുശതമാനത്തില്‍വളരെതാഴെ മാത്രമേക്രൈസ്തവരുള്ളൂഎന്നുള്ളത്ഒരുദുഖസത്യമാണ്. 20 റവന്യുജില്ലകളുള്ള വെസ്റ്റ് ബംഗാളിനെ 7 മിഷന്‍ സെന്ററുകളായിതിരിച്ച് അടുത്ത പത്തു വര്‍ഷത്തിനകം 500 സഭകള്‍ എന്ന ലക്ഷ്യത്തോടെശക്തമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് സ്റ്റേറ്റ്  കൗണ്‍സില്‍ രൂപം നല്കിയിട്ടുണ്ട്.
പാസ്റ്റര്‍ പി.എ. കുര്യന്‍ ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക