Image

പറ്റിച്ചേ ...അണ്ണന്‍ മുങ്ങി ...(അനില്‍ പെ­ണ്ണുക്കര)

Published on 09 March, 2016
പറ്റിച്ചേ ...അണ്ണന്‍ മുങ്ങി ...(അനില്‍ പെ­ണ്ണുക്കര)
ശബരിമലയ്ക്ക് പോകുമ്പോള്‍ പമ്പയില്‍ നിന്ന് മല ചവിട്ടാന്‍ തുടങ്ങുന്ന സ്ഥലത്ത് ഒരു ഗോള്‍ഡന്‍ ബോര്‍ഡു കാണാം .അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ."ശബരിമല സന്നിധാനം സ്വര്ണ്ണം പൂശിയിരിക്കുന്നത് വിജയ്­ മല്ല്യ ".ഭഗവാന്‍ പറഞ്ഞിട്ടല്ലാത്തത് കൊണ്ടും ഭക്തന്റെ ആഗ്രഹവുമായതു കൊണ്ടും ചിലര്‍ ഷെമിക്കും .പക്ഷെ എന്ത് കൊണ്ടോ എനിക്ക് ആ ബോര്‍ഡും സ്വര്ണ്ണം പൂശിയ സന്നിധാനവും കാണുമ്പോള്‍ ഭഗവാനെ ..ഇത് വേണമായിരുന്നുവോ എന്ന് തോന്നിയിട്ടുണ്ട്.ഇപ്പോള്‍ ഇതാ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് കിട്ടേണ്ട 9,000 കോടി കോടി ബാങ്കില്‍ അടയ്ക്കാതെ അണ്ണന്‍ മുങ്ങിയിരിക്കുന്നു .ചാനലുകാര്‌ക്കോ രാഹുല്‍ ഗാന്ധിക്കോ ,നരേന്ദ്ര മോഡിക്കോ ഒരു കൂസലുമില്ല .സമമൃമിമാ ഇത് അവരുടെ പണമല്ലല്ലോ . ബാങ്കുകള്‍ക്ക് ഇത്തരം ഒരു പണി കിട്ടണമെന്ന് ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടില്‍ ഉണ്ട്.അവര്‍ ബാങ്കുകളില്‍ ലോണ്‍ അപേക്ഷിച്ചിട്ടു കിട്ടാത്തവര്‍ ആയിരിക്കും . എന്തായാലും ഈ പണം ലോണ്‍ ആയി ഈ അണ്ണന് എങ്ങനെ കിട്ടി എന്നൊക്കെ അന്വേഷിക്കുമ്പോള്‍ പല ബാങ്ക് മേധാവികളും അകത്താകും .എന്തായാലും ഇന്ത്യയുടെ പരമോന്നത നീതി പീഠം ഈ കാര്യത്തില്‍ ഇടപെട്ടത് നല്ലത് തന്നെ.എന്നാല്‍ അദ്ദേഹം മുങ്ങിയ കാര്യം ബാങ്കുകാര്‍ അറിയുന്നത് ഇന്നാ­ണ് .

വിജയ്മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 13 ബാങ്കുകള്‍ ചേര്‍ന്ന് നല്‍കിയ അപ്പീല്‍ സുപ്രിം കോടതി പരിഗണിക്കുമ്പോഴാണ് അദ്ദേഹം രാജ്യം വിട്ടതായ വിവരം എ.ജി ബോധിപ്പിച്ചത്. വിജയ്മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 9,000 കോടി രൂപ കടം കൊടുത്ത് തിരിച്ചുകിട്ടാതെ വന്നതിനെതുടര്‍ന്നാണ് ബാങ്കുകള്‍ സുപ്രിം കോടതിയെ സമീപി­ച്ചത്.

അതേസമയം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹരജിയില്‍ വിജയ് മല്യയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും പാസ്‌­പോര്‍ട്ട് കണ്ടുകെട്ടുന്നതിനും അദ്ദേഹത്തിന് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. മറുപടിക്ക് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
എന്തായാലും മല്ല്യ നാളെ എന്താണ് ചെയ്യാന്‍ പോകുക എന്ന് നമുക്കൊക്കെ അറിയാം.പക്ഷെ അദ്ദേഹവും ബാങ്കുകളും ഒന്ന് ഓര്‍ക്കണം.ഈ പണം ഇന്ത്യയിലെ പാവങ്ങള്‍ക്ക് കിട്ടേണ്ടതായിരുന്നു എന്ന് .
പറ്റിച്ചേ ...അണ്ണന്‍ മുങ്ങി ...(അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക