Image

ഫ്രാന്‍സിസ് ജോര്‍ജിന് കേരളാ കേജരിവാള്‍ ആകാന്‍ പറ്റുമോ ?

അനില്‍ പെണ്ണുക്കര Published on 09 March, 2016
ഫ്രാന്‍സിസ് ജോര്‍ജിന് കേരളാ കേജരിവാള്‍ ആകാന്‍ പറ്റുമോ ?
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പതിയ പാര്‍ട്ടി . കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ ഫ്രാന്‍സിസ് ജോര്‍ജാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.പാര്‍ട്ടിയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി അഡ്‌­ഹോക്ക് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ജോര്‍ജിനോടൊപ്പം പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന ആന്റണി രാജു, വക്കച്ചന്‍ മറ്റത്തില്‍, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിവര്‍ അഡ്‌­ഹോക് കമ്മറ്റിയില്‍ ഉള്‍പ്പെടും.സംഭവം ഉഗ്രൊഗ്രം .എല്ലാ ഭാവുകങ്ങളും നേരുന്നു .ഇതൊരു പകരം വീട്ടലാണ്.ആ പ്രതികാര കഥയ്ക്ക്­ പിന്നില്‍ ഒരു ചരിത്രമു­ണ്ട് .

1964 ല്‍ കേരളാ കോണ്‍ഗ്രസ്­ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍, അതില്‍ ഒരംഗം പോലും അല്ലാതിരുന്ന കുഞ്ഞു മാണിയെ 1965 ല്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവ്­ കെ.എം. ജോര്‍ജ്ജു പാര്‍ട്ടിയിലേക്കു വിളിച്ചു വരുത്തി പാലായില്‍ മത്സരിപ്പിച്ചു. കുഞ്ഞു മാണി എന്നേ ജോര്‍ജ്ജു സാര്‍ കെ.എം. മാണിയെ എന്നുംവിളിച്ചിരുന്നുള്ളൂ, അത്രയ്ക്ക് വാത്സല്ല്യം ആയിരുന്നു അദേഹത്തോട്. യാതൊരു കാരണവും ഇല്ലാതെ ആ കുഞ്ഞു മാണി തന്‍റെ പിതൃ തുല്യനായ കെ.എം. ജോര്‍ജ്ജിനെ വെട്ടി നിരത്തി. എന്തിനു വേണ്ടി....? സ്വന്തം അധികാരത്തിനും, സ്ഥാനങ്ങള്‍ക്കു വേണ്ടി മാത്രം. അങ്ങിനെ കേരളാ കോണ്‍ഗ്രസ്­ പാര്‍ട്ടിയില്‍ കെ.എം. മാണി ആദ്യത്തെ പിളര്‍പ്പുണ്ടാക്കി. തന്‍റെ ശിഷ്യനാല്‍ വഞ്ചിക്കപ്പെട്ട മനോ വേദനയാല്‍ ജോര്‍ജ്ജു സാര്‍ ചങ്കു പൊട്ടി മരിച്ചു. പിന്നീടങ്ങോട്ട് പല പിളര്‍പ്പുകളും ഉണ്ടായി. എല്ലാ പിളര്‍പ്പിന്റെയും ഒരറ്റത്ത്­ സാക്ഷാല്‍ കെ.എം. മാണി തന്നെ. 1964 ല്‍ കേരളാ കോണ്‍ഗ്രസ്­ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഒഴിവാക്കി കുത്സിത മാര്‍ഗ്ഗത്തില്‍ കൂടി മകനെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കാന്‍ മാണി സാര്‍ നടത്തുന്ന തരം താണ പ്രവര്‍ത്തികള്‍ ഒരു യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്­കാരനു അംഗീകരിക്കാന്‍ സാധ്യമല്ല. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാതിപത്യം സ്ഥാപിക്കണം. അപ്പനും, മകനും മാത്രം പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയുംഅവസാനിപ്പിക്കണം എന്ന് മാത്രമാണ് ഫ്രാന്‍സിസ് ജോര്‍ജിനോടൊപ്പം ഉള്ള വിമതന്മാര്‍ ആവശ്യപ്പെട്ടത് .കേരളാ കോണ്‍ഗ്രസ് ലെ ഏറ്റവും മാന്യനായ നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്.

ഇനി മാണിസാറിന്റെ കാര്യം കൂടി പറയാം .സംഭവിച്ചതെല്ലാം നല്ലതിന് .ഇനി സംഭവിക്കാന്‍ പോകുന്നതാണ് പ്രശ്‌നം .കോണ്‍ഗ്രസ്സിന്‍റെ മുമ്പില്‍ പഞ്ചപുച്ചമടക്കി, വളരെ വിനീതനായി ഒരു കളിപ്പാവയെപ്പോലെ അല്ലെങ്കില്‍ ഒരു ശിശുവിനെപ്പോലെ എന്തിനു മുട്ടു മടക്കി ഇരിക്കണം?. 1971 ല്‍ ഐക്ക്യ മുന്നണി കേരളാ കോണ്‍ഗ്രസ്സിനു തരാമെന്നു പറഞ്ഞത് 12 സീറ്റ്. മുന്നണിയില്‍ നിന്നും പുറത്തു വന്നു ഒറ്റക്കു മത്സരിച്ചപ്പോള്‍ കിട്ടിയത് 15 സീറ്റ്. ഈ ആര്‍ജ്ജവം കാണിക്കാന്‍ കെ.എം. മാണി എന്തുകൊണ്ട് തയ്യാറാകുന്നില്ല?. 1977 ല്‍ കേരളാ കോണ്‍ഗ്രസ്­ ജയിച്ചത്­ 22 സീറ്റില്‍. മത്സരിച്ചത് 23 ലും. കോണ്‍ഗ്രസ്­ വെറും 50 ല്‍ താഴെ. കെ.എം. മാണി നേത്രുത്വ സ്ഥാനം പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കന്മാര്‍ക്കു കൈമാറി വിശ്രമ ജീവിതം നയിക്കയാണ് ഇനിയും ചെയ്യേണ്ടത്. മകന്‍റെ ഭാവിക്കുവേണ്ടി പാര്‍ട്ടിയെ നശിപ്പിക്കരുത്.ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിനു വേണ്ടാ എന്നു ജോര്‍ജ്ജിനെക്കൊണ്ടു പറയിച്ചത് കെ.എം. മാണിയാണ്. കേരളാ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മാണിയുടെ കുതന്ത്രങ്ങളില്‍ നിന്നും പുറത്തു വന്നു പാര്‍ട്ടിയെ രക്ഷിക്കയാണ് ഇപ്പോള്‍ ചെയ്യേണ്ടത്
ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റിന് അര്‍ഹതയുണ്ട് . എന്നാല്‍ കിട്ടിയില്ലെങ്കില്‍ മാണി സാറിനേ പഴിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല താനും. സീറ്റില്ലാതെ എങ്ങെനെ മത്സരിക്കും .അല്ലെങ്കില്‍ ജോസഫ് ഗ്രൂപ്പിനനുവദിച്ച നാലു സീറ്റിലൊന്നില്‍ മത്സരിക്കണം .( അതുമല്ലെങ്കില്‍ കുട്ടനോട് തിരിച്ചുകൊടുത്ത് പീരുമേടോ ഉടുമ്പന്‍ചോലയോ മൂവാറ്റുപുഴയോ കോണ്‍ഗ്രസില്‍നിന്ന് തിരിച്ചു വാങ്ങട്ടേ ) കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പും തകര്‍ച്ചയും ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ഒരിക്കലും കൂടുതല്‍ സീറ്റു കോടുക്കില്ല എന്നുറപ്പാണ് .മാത്രമല്ല കേരളാ കോണ്‍ഗ്രസിലെ ഭിന്നത മാണിസാര്‍ രാജി വെച്ചപ്പോളെ അവര്‍ക്ക് മനസിലായി . അന്ന് മാണിസാറിനൊപ്പം ജോസഫ് രാജിവെച്ചിരുന്നുവെങ്കില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണന്ന ധ്വനി നല്‍കാനും ഇപ്പോള്‍ സീറ്റിനുവേണ്ടി അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തി വാങ്ങാനും കഴിഞ്ഞേനെ .ജോസഫ് അന്ന് രാജിവെച്ചാലും ഒരു നഷ്ടവുമുണ്ടാകുമായിരുന്നില്ല . മുഖ്യമന്ത്രി രാജി ഒരിക്കലും സ്വീകരിക്കില്ലായിരുന്നു . എന്നാല്‍ ജോസഫ് ഉപദേശകരുടേയും മുഖ്യമന്ത്രിയുടെ ദൂതനായെത്തിയ കെ സി ജോസഫിന്റേയും വാക്കു കേട്ടു . എന്നാല്‍ അതിനു പകരമായി ഫ്രാന്‍സിസ് ജോര്‍ജിന് ഒരു സീറ്റുറപ്പിക്കാനുളള ഡിമാന്റ് വെച്ചുമില്ല . ആ സാഹചര്യം തന്റെ അനുയായികള്‍ക്കെങ്കിലും അദ്ദേഹം പ്രയോജനപ്പെടുത്തേണ്ടതായിരുന്നു . ചുരുക്കത്തില്‍ രാജിവെക്കാത്തതു കൊണ്ടുണ്ടായ ഫലം കേരളാ കോണ്‍ഗ്രസിലെ ഭിന്നത വെളിയില്‍ വന്നു എന്നു മാത്രം . അതാണങ്കില്‍ കോണ്‍ഗ്രസ് ഏറെ ആഗ്രഹിക്കുന്നതും . വസ്തുത ഇതായിരിക്കേ ഫ്രാന്‍സിസ് ജോര്‍ജിനും മറ്റും സീറ്റു നിഷേധിച്ചതിനു പിന്നില്‍ മാണിസാറാണന്നുളള പ്രചരണം നടത്തുന്നവര്‍ ആരുടേയോ അച്ചാരം വാങ്ങിയിട്ടുണ്ടെന്നത് തീര്‍ച്ചയാണ് .
ആരാണ് ഫ്രാന്‍സിസ് ജോര്‍ജിനെ വഞ്ചിച്ചത് ?ആരാണ് അവഗണിച്ചത് .? ലയനം നടന്നപ്പോള്‍ നാലുസീറ്റാണ് അനുവദിച്ചത് . അന്നു പരാതിയില്ലായിരുന്നോ ? ഇപ്പോള്‍ കുരുവിള മാറി ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം കൊടുക്കുമോ ? തോറ്റ കുട്ടനാട് വിട്ടുകൊടത്ത് പീരുമേടോ ഉടുമ്പന്‍ ചോലയോ വാങ്ങാന്‍ തയ്യാറാകുമോ ? അതൊന്നും ചെയ്യാതെ മാണിവിഭാഗം സ്തിരം മത്സരിക്കുന്ന പൂഞ്ഞാറില്‍ അവകാശമുന്നയിക്കുന്നയിക്കുന്നതില്‍ എന്തുാന്യാ­യം .

കോണ്‍ഗ്രസ് മാണി ­ജോസഫ് ലയനം ആഗ്രഹിച്ചില്ല എന്നും തകര്‍ച്ചയാണ് ആഗ്രഹിക്കുന്നതെന്നും അറിയാമല്ലോ . മാണിസാറിനൊപ്പം ജോസഫ് രാജിവെക്കാത്തതില്‍ അന്ന് ഏറ്റവും സന്തോഷിച്ചത് അവരാണ് . ജോസഫ് അന്ന് രാജിവെച്ചിരുന്നേങ്കില്‍ മാണിസാര്‍ തന്നേ പിന്നീട് പിന്‍വലിപ്പിച്ചേനേ .കേരളാകോണ്‍ഗ്രസ് ഒറ്റ ക്കെട്ടാണന്ന ഒരു വലിയ സന്ദേശം ഉണ്ടായേനേ . ഒരുമിച്ചു നിന്നാലെ ബലമുളളൂ . കഴിഞ്ഞ ഇലക്ഷന്‍ കാലം ഓര്‍ക്കുക . അന്ന് ജോസഫിന് സീറ്റു നല്‍കാന്‍ ഇടുക്കി ഡി സി സി ഒരിക്കലും തയ്യാറായിരുന്നില്ല . പ്രത്യേകിച്ച് സീറ്റില്‍ നോട്ടമിട്ട റോയ് കെ പൗലോസ് . എന്നാല്‍ സീറ്റു വിഭജനത്തിന് മുമ്പുതന്നേ ജോസഫായിരിക്കും യു ഡി എഫ് സ്താനാര്‍ത്ഥിയെന്ന് മാണിസാര്‍ തൊടുപുഴയില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു . മാണിക്കെതിരെ പ്രകടനം നടത്തിയും കോലം കത്തിച്ചുമാണ് ഡി സി സി പ്രതികരിച്ചത് .എന്നാല്‍ തൊടുപുഴയുള്‍പ്പെടെ നാലുസീറ്റു വാങ്ങിയെടുത്തു .പ്രതികാരമായി കോണ്‍ഗ്രസ് പാലായിലും മറ്റും നന്നായി കാലുവാരുകയും ചെയ്­തു .

മാണിസാറിന് തന്റേടത്തിന് ഒരു കുറവുമില്ല . പക്ഷേ ബാര്‍ വിഷയത്തില്‍ അദ്ദേഹത്തേ ഒറ്റപ്പെടുത്തിയപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഫ്രാന്‍സിസ് ജോര്‍ജിന് ഇടുക്കിയില്‍ ഒരു സീറ്റ് വാങ്ങികൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേനെ . പക്ഷേ ഇന്നദേഹം വാദിക്കാന്‍ ദുര്‍ബലനാണ് .അത് കോണ്‍ഗ്രസിനുമറിയാം . മാണി രാജിവെച്ച സമയം കോണ്‍ഗ്രസ് താത്പര്യത്തിനൊത്തുനിന്ന ജോസഫ് അന്ന് തന്റെ അനുയായികളുടെ കാര്യത്തില്‍ ഉറപ്പു വാങ്ങേണ്ടിയിരുന്നു .അതു ചെയ്യാതെ ഇന്ന് മാണിസാറിനേ പഴിക്കുന്നതില്‍ എന്താണ് ന്യായം.വാല്‍കഷണമായി ഒന്ന് കൂടി .പുതിയ പാര്ട്ടിയുമായി എത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിന് ഒരു കേരളാ കേജരിവാള്‍ ആകാന്‍ കഴിഞ്ഞാല്‍ അടുത്ത മന്ത്രി സഭയില്‍ കൊടിവച്ച കാറില്‍ വിലസാം ..അതിനുള്ള കഴിവ് അദേഹത്തിന് ഉണ്ട് ...
ഫ്രാന്‍സിസ് ജോര്‍ജിന് കേരളാ കേജരിവാള്‍ ആകാന്‍ പറ്റുമോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക