Image

കെ.ഇ.എ.എന്നിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോണ്‍ ജനറല്‍ സെക്രട്ടറി

സെബാസ്റ്റ്യന്‍ ആന്റണി Published on 09 March, 2016
കെ.ഇ.എ.എന്നിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോണ്‍ ജനറല്‍ സെക്രട്ടറി
ന്യൂജേഴ്‌സി: യൂഎസ്എ അസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരളഗ്രാജുവേറ്റ് എഞ്ചിനിയേഴ്‌­സ് അസോസിയേഷന്റെ (കെ.ഇ.എ.എന്‍) വാര്‍ഷിക ജനറല്‍ ബോഡിയോഗം ഡിസംബര്‍ 19­ന് നടന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 2016 വര്‍ഷത്തെ ഭാരവാഹികളേയും തെരഞ്ഞെടുത്തു.

അജിത്ചിറയില്‍ (പ്രസിഡന്റ്), എല്‍ദോപോള്‍ (വൈസ് പ്രസിഡന്റ്), മനോജ് ജോണ്‍ (ജനറല്‍ സെക്രട്ടറി), മെറി ജേക്കബ് (ജോയിന്റ് സെക്രട്ടറി), ലിസി ഫിലിപ്പ് (ട്രഷറര്‍), ലിജോ മാത്യു (ജോയിന്റ് ട്രഷറര്‍), ജയ്‌­സണ്‍ അലക്‌­സ് (എക്‌­സ് ഒഫിഷ്യോ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മറ്റ് കമ്മറ്റികളുടെ ചെയര്‍പേഴ്‌­സണ്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍: വിദ്യാര്‍ത്ഥി സമ്പര്‍ക്കകാര്യം­ ­- കോശി പ്രകാശ്; ജീവകാരുണ്യ പരിപാടി­ - മാര്‍ട്ടിന്‍ വര്‍ഗീസ്; പൊതുകാര്യം ­- രാജീവ്‌വിന്‍ സ്റ്റണ്‍; സാമൂഹിക സാംസ്­കാരികകാര്യം­ - റെജിമോന്‍ എബ്രഹാം; പൊതുജന സമ്പര്‍ക്കം­- ജോര്‍ജ് വര്‍ക്കി, പ്രൊഫഷണല്‍ കാര്യം­ -ഷാജി കുര്യാക്കോസ്; ന്യൂസ്‌ലെറ്ററും പ്രസിദ്ധീകരണങ്ങളും­ - അജി ജോസഫ്. ബോര്‍ഡ് ഓഫ് ട്രസ്റ്റിമാര്‍: പ്രീത നമ്പ്യാര്‍ (ചെയര്‍പേഴ്‌­സണ്‍),ഫിലിപ്പോസ്ഫിലിപ്, ജേക്കബ് തോമസ്, തോമസ് ജോര്‍ജ്ജ്, കെജെ ഗ്രിഗറി, ബെന്നി കുര്യന്‍, റോയ് തരകന്‍. പ്രാദേശിക വൈസ് പ്രസിഡന്റുമാര്‍­ ജോസഫ് അലക്‌­സാണ്ടര്‍ (റോക്ക്‌ലാന്റ്/വെസ്‌ചെസ്റ്റര്‍റീജിയന്‍), നീനാ സുധീര്‍ (ന്യൂജഴ്‌­സി), ഓഡിറ്റര്‍: ജിജി ഫിലിപ്.

ന്യൂയോര്‍ക്കിലെ കോണ്‍ഗേഴ്‌സിലുള്ള സാഫ്രണ്‍ ഇന്ത്യഹോട്ടലില്‍ വെച്ചു ജനുവരി 30­ന് നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞചെയ്ത്ചുമതലയേറ്റു .പ്രസ്തുത യോഗത്തില്‍വച്ച് അടുത്തവര്‍ഷം നടപ്പാക്കേണ്ടകാര്യങ്ങളെകുറിച്ചുള്ള രൂപരേഖയും മുമ്പോട്ടുവച്ചു. ഇതില്‍ സംരഭകവികാസം, എഞ്ചിനിയറിംഗ് രംഗത്തെ അവസരങ്ങളെകുറിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള ധാരണ മെച്ചപ്പെടുത്തുക. സംഘയന യുടെ വീക്ഷണങ്ങളേയും ലക്ഷ്യങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനായി തെക്കുകിഴക്കന്‍ യു.എസ്.എയില്‍ കരിയ ര്‍ വികസനത്തെകുറിച്ച "വെബിനാര്‍', പാനല്‍ചര്‍ച്ചകളും വിഗദ്ധ സംസാരവും, പ്രാദേശി കയോഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.

എഞ്ചിനിയറിംഗ് പ്രൊഫഷണലുകള്‍ക്കായി ഒരു പുതിയ 'ലിങ്ക്ഡ്­ഇന്‍' കെ.ഇ.എ.എന്‍ ആരംഭിച്ചു. കെ.ഇ.എ.എന്നിന്റെ 2016­ലെ ഉത്ഘാടനസമ്മേളനം, ന്യൂജഴ്‌­സിയിലെ ന്യൂറോഷേല്‍ പാര്‍ക്കിലുള്ള റമദാ ഇന്നില്‍ വച്ച്‌മെയ് 21­ന് 5.30­ന് നടത്തപ്പെടും. ഈ യോഗത്തില്‍ വച്ച് നേത്യത്വം, സംരരംഭകത്വം, കരിയര്‍ വികസനം തുടങ്ങിയവയില്‍ വിദഗ്ധപാന ല്‍ സംവാദവും ചര്‍ച്ചയും നടത്തും.

കേരളത്തില്‍നിന്നുള്ള എഞ്ചിനിയര്‍മാരുടെ പ്രീമിയര്‍ സംഘടനയായ കെ.ഇ.എ.എന്നിന് തെക്കുകിഴക്കന്‍ യു.എസ്.എയില്‍ 400 അംഗങ്ങളുണ്ട്. എഞ്ചിനിയര്‍മാരുടെ പൊതുവായക്ഷേമങ്ങള്‍ക്കായി ആശയങ്ങള്‍പങ്കുവയ്ക്കുന്ന കെ.ഇ.എ.എന്‍, സാമ്പ ത്തികമായും തൊഴില്‍പരമായും അര്‍ഹരായ എഞ്ചിനിയറിംഗ് വിദ്യാര്‍ ത്ഥികള്‍ക്ക് സഹായംനല്‍കിവരുന്നു. കേരളത്തിലെ വിവിധഎഞ്ചിനിയറിംഗ്‌കോളജുകളില്‍നിന്നും 2015­ല്‍ മാത്രം 17 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിദ്യഭ്യാസസ്‌­കോളര്‍ഷിപ്പ് കെ.ഇ.എ.എന്‍ നല്‍കിയിരുന്നു. കെ.ഇ.എ.എന്‍ ഒരു 501 (c) (3) പ്രകാരം നികുതി ഇളവുള്ള സംഘടനയാണ്. വിദ്യഭ്യാസ സഹായങ്ങള്‍ക്കായുള്ള സ്‌­കോളര്‍ഷിപ്പുകള്‍ സ്‌­പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെകൊടുത്തിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. അംഗങ്ങളുടേയും അസേ ാസിയേഷന്റെ ഭരണവുമായിബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും ഗുണ ത്തിനായി പരസ്പരംസഹായിക്കുന്ന രീതികെ.ഇ.എ.എന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. അതോടൊപ്പം, ഇന്ത്യയുടെസംസ്­കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുകും, നാം താമസിക്കുന്ന നാട്ടിലെതദ്ദേശീയ ചുമതലകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യാ റുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,ദയവായി ബന്ധപ്പെടുക:അജിത് ചിറയില്‍ (609­532­4007), മനോജ് ജോണ്‍ (917­841­9043), ലിസി ഫിലിപ് (845­642­6206). WEB:KEANUSA.ORG
കെ.ഇ.എ.എന്നിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോണ്‍ ജനറല്‍ സെക്രട്ടറി
കെ.ഇ.എ.എന്നിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോണ്‍ ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക