Image

കാന­ഡ­യിലെ ശ്രീനാ­രായണീയ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ കെ.­എ­ച്ച്.­എന്‍.എ കൈകോര്‍ക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 March, 2016
കാന­ഡ­യിലെ ശ്രീനാ­രായണീയ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ കെ.­എ­ച്ച്.­എന്‍.എ കൈകോര്‍ക്കുന്നു
ചിക്കാഗോ: പ്രാക്ത­മായ ഭാര­തീയ ദര്‍ശ­ന­ങ്ങളെ മതാ­തീ­ത­മായി മാന­വീ­യ­വ­ത്ക­രിച്ച ശ്രീനാ­രാ­യണ ഗുരു­ദേ­വന്റെ ജീവി­ത­വും, സാഹി­ത്യ­ര­ച­ന­ക­ളും പരി­ച­യ­പ്പെ­ടു­ത്തുന്ന ശ്രീനാ­രാ­യണ ഫിലോ­സഫി സൊസൈ­റ്റി­യുടെ ആഭി­മു­ഖ്യ­ത്തില്‍ നട­ന്നു­വ­രുന്ന പഭാ­ഷ­ണ­പ­ര­മ്പ­ര­യില്‍ കെ.­എ­ച്ച്.­എന്‍.എ പങ്കു­ചേര്‍ന്നു.

കെ.­എ­ച്ച്.­എന്‍.എ കമ്മി­റ്റി­യംഗം വിനോദ് വര­പ്ര­വന്റെ നേതൃ­ത്വ­ത്തില്‍ ലണ്ടന്‍ കേന്ദ്ര­മാക്കി സംഘ­ടി­പ്പിച്ച കുടുംബ സംഗ­മ­ത്തില്‍ സുജിത് ശിവാ­ന­ന്ദന്‍ പ്രഭാ­ഷണം നട­ത്തി. കെ.­എ­ച്ച്.­എന്‍.എ പ്രസി­ഡന്റ് സുരേ­ന്ദ്രന്‍ നായര്‍ മുഖ്യാ­തി­ഥി­താ­യി­രു­ന്നു. ഗുരു­ദേ­വന്റെ ജനനം മുതല്‍ മഹാസമാ­ധി­വരെയുള്ള ജീവി­ത­സ­ന്ദര്‍ഭ­ങ്ങ­ളേയും അദ്ദേഹം നേതൃത്വം നല്‍കിയ നവോ­ത്ഥാന മുന്നേ­റ്റ­ങ്ങ­ളേയും, മല­യാളി മന­സ്സിനെ ആഴ­ത്തില്‍ സ്വാധീ­നിച്ച അദ്ദേ­ഹ­ത്തിന്റെ സാഹി­ത്യ­കൃ­തി­ക­ളേയും സവി­സ്തരം പ്രതി­പാ­ദി­ക്കു­ന്ന­താ­യി­രുന്നു ശിവാ­ന­ന്ദന്റെ പ്രഭാ­ഷ­ണം.

ജാതി വിവേ­ചനം മൂലം സമൂ­ഹ­ത്തില്‍ അടി­ച്ച­മര്‍ത്ത­പ്പെട്ട ഒരു വലിയ ജന­വി­ഭാ­ഗത്തെ ക്ഷേത്ര സകേ­ത­ങ്ങ­ളി­ലൂ­ടെ­യും, ആദ്ധ്യാത്മിക പാത­യി­ലൂ­ടെയും അദൈ്വ­ത­ദര്‍ശ­ന­ത്തിന്റെ പര­മ­മായ പൊരുള്‍ മന­സ്സി­ലാക്കി കൊടു­ക്കുന്ന യുവ­പു­രു­ഷ­നാ­യി­രുന്നു ഗുരു­ദേ­വ­നെന്ന് പ്രഭാ­ഷണം വ്യക്ത­മാ­ക്കി.

അയി­ത്തവും അടി­മ­ത്വവും മൂലം ആത്മാ­ഭി­മാനം നഷ്ട­പ്പെ­ട്ടി­രുന്ന പിന്നോക്ക ജന­വി­ഭാ­ഗ­ങ്ങളെ വിദ്യ­കൊണ്ട് പ്രബു­ദ്ധ­രാ­ക്കാ­നും, സംഘ­ട­ന­കൊണ്ട് ശക്ത­രാ­ക്കാനും ഗുരു­ദേ­വന്‍ ഉപ­ദേ­ശി­ച്ചു. നില­വി­ലു­ണ്ടാ­യി­രുന്ന പൗരോ­ഹിത്യ കാര്‍ക്ക­ശ്യ­ങ്ങളെ വെല്ലു­വി­ളി­ച്ചു­കൊണ്ട് സ്വന്ത­മായി ശിവ പ്രതിഷ്ഠ നടത്തി വിപ്ലവം സൃഷ്ടിച്ച ഗുരു­ദേ­വന്‍ എല്ലാ ജാതി­വി­ഭാ­ഗ­ങ്ങള്‍ക്കും ആരാ­ധന നട­ത്തു­വാ­നുള്ള സൗകര്യം കേര­ള­ത്തി­ലെ­മ്പാടും നട­പ്പാ­ക്കി. നിര­ന്ത­ര­മായ സഞ്ചാ­ര­ത്തി­നി­ട­യില്‍ മരു­ത്വാ­മ­ല­യിലെ യോഗി­വ­ര്യ­നായ ചട്ടമ്പി സ്വാമി­ക­ലു­മായി കണ്ടു­മു­ട്ടു­ന്നതും, അദ്ദേ­ഹ­ത്തില്‍ നിന്നും യോഗ­വി­ദ്യ­കള്‍ അഭ്യ­സി­ക്കു­ന്നതും നിഗൂ­ഢ­മായ പ്രാപ­ഞ്ചിക രഹ­സ്യ­ങ്ങളെക്കുറിച്ച് സംവാ­ദ­ങ്ങ­ളി­ലേര്‍പ്പെ­ട്ടതും, ഇരു­വരും ചേര്‍ന്ന് തൈക്കാട് അയ്യാസ്വാമിയെ സന്ദര്‍ശി­ച്ചതും ഗുരു­ദേ­വന്റെ ജീവി­ത­ത്തിലെ പ്രധാന സംഭ­വ­ങ്ങ­ളാ­യി­രു­ന്നു.

തുടര്‍ന്ന് സംസാ­രിച്ച സുരേ­ന്ദ്രന്‍ നായര്‍, ബാഹ്യ­മായ ഇട­പെ­ട­ലു­കളും അനു­ഷ്ഠാന ശാഠ്യ­ങ്ങളും മലീ­മ­സ­മാ­ക്കിയ ഹൈന്ദവ വിശ്വാ­സ­ത്തില്‍ ഗുരു­ദേ­വന്‍ രചിച്ച ആത്മോ­പ­ദേ­ശ­ശ­ത­ക­വും, ദൈവ­ദ­ശ­കവും, ദേവീ­സ്തു­തി­ക­ളും, തിരു­ക്കു­റ­ളിന്റെ മൊഴി­മാ­റ്റ­വും, ജാതി വ്യവ­സ്ഥ­യുടെ അര്‍ത്ഥ­ശൂ­ന്യത വെളി­പ്പെ­ടു­ത്തിയ വൈജ്ഞാ­നിക സംഭ­വ­ങ്ങ­ളാ­യി­രു­ന്നു­വെന്നും അത്തരം ചര്‍ച്ച­കള്‍ ഏറ്റെ­ടു­ക്കാ­നുള്ള പൊതു­വേ­ദി­ക­ളായി കെ.­എ­ച്ച്.­എന്‍.എ പ്രവര്‍ത്തി­ക്കു­മെന്നും അഭി­പ്രാ­യ­പ്പെ­ട്ടു.

ടൊറന്റോ ശ്രീനാ­രാ­യണ അസോ­സി­യേ­ഷന്‍ സെക്ര­ട്ടറി ഷമിത ഭര­തന്‍ ആശംസാ പ്രസംഗം നട­ത്തി. ഭജ­നാ­ലാ­പ­ന­ത്തോ­ടു­കൂടി ആരം­ഭിച്ച സത്‌സംഗം അത്താ­ഴ­വി­രു­ന്നോടെ സമാ­പി­ച്ചു. സതീ­ശന്‍ നായര്‍ അറി­യി­ച്ച­താ­ണി­ത്.
കാന­ഡ­യിലെ ശ്രീനാ­രായണീയ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ കെ.­എ­ച്ച്.­എന്‍.എ കൈകോര്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക