Image

സ്മാഷേഴ്‌സ് കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്

ബെന്നി പരിമണം Published on 09 March, 2016
സ്മാഷേഴ്‌സ് കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്
അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ Smashers Cup Volleyball Toumament നടത്തപ്പെടുന്നു. 2016 ജൂലൈ 9-ാം തീയ്യതി ശനിയാഴ്ച, ഹാറ്റ്‌ബോറോയിലുള്ള Renegadas Gym-ല്‍ വച്ചാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, വാഷിംഗ്ടണ്‍, ഫ്‌ളോറിഡ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ക്കു പുറമേ കാനഡയില്‍ നിന്നുള്ള ടീമുകളും മാറ്റുരയ്ക്കുന്ന വാശിയേറിയ ഈ കായിക മാമാങ്കം ഫിലാഡല്‍ഫിയായിലെ വോളിബോള്‍ പ്രേമികള്‍ക്ക് ഒരു വിസ്മയ വിരുന്നു തന്നെ ആയിരിയ്ക്കും. അസുലഭമായ ഈ മാമാങ്കത്തിന് വേദിയൊരുക്കാന്‍ അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം അതിവിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിന് $3000 ഉം രണ്ടാം സമ്മാനാര്‍ഹരാകുന്ന ടീമിന് $1500 പാരിതോഷികം നല്‍കപ്പെടുന്നു. ടൂര്‍ണമെന്റിനു ശേഷം വിഭവ സമൃദ്ധമായ സദ്യയും കലാപരിപാടികളും ഉണ്ടായിരിയ്ക്കും. നല്ലവരായ എല്ലാ കായിക പ്രേമികളേയും സാദരം ക്ഷണിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Smasherscup.com സന്ദര്‍ശിയ്ക്കുക.

സ്മാഷേഴ്‌സ് കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക