തൃപ്പൂണിത്തുറ: കൊച്ചി രാജവംശാംഗം ക്യാപ്റ്റന്‍ കേരള വര്‍മ (91) അന്തരിച്ചു.
രാജകുടുംബത്തില്‍ നിന്ന് പട്ടാളത്തില്‍ ചേര്‍ന്ന ആദ്യത്തെയാളായിരുന്നു കേരള വര്‍മ.
തികഞ്ഞ കമ്യൂണിസ്റ്റ് സഹയാത്രികനും ആയിരുന്നു ഇദ്ദേഹം. .പുഞ്ഞാര്‍ രാജവംശത്തിലെ
കാഞ്ഞിരമറ്റം പാലസിലെ അംബിക തമ്പുരാട്ടിയാണു ഭാര്യ. മക്കള്‍: പ്രതാപവര്‍മ (കാനറാ
ബാങ്ക് റിട്ടയേര്‍ഡ് മാനേജര്‍), ഉഷാ വര്‍മ, പത്മജാ വര്‍മ, രാധികാ വര്‍മ,
ജയശ്രീവര്മ. മരുമക്കള്‍: സുജാത വര്‍മ, പരേതനായ കൊച്ചപ്പന് തമ്പുരാന്,
ജയപ്രകാശന്‍ തമ്പുരാന്, മോഹനചന്ദ്ര വര്‍മ, സുധാകര വര്‍മ.