വാഷിംഗ്ടണ്‍: അമേരിക്കന്‍ സേന കൊലപ്പെടുത്തിയ അല്‍ക്വയ്ദ തലവന്‍ ഒസാമ
ബിന്‍ലാദനെതിരെ ചുമത്തിയിരുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ അമേരിക്ക ഔദ്യോഗികമായി
പിന്‍വലിച്ചു. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയാണ് കുറ്റപത്രം റദ്ദുചെയ്തത്.
അമേരിക്കന്‍ എംബസികളില്‍ ഉള്‍പ്പടെ ലാദന് നടത്തിയ കൊലപാതകം, ഗൂഢാലോചന എന്നീ
കുറ്റങ്ങളില്‍ തയാറാക്കിയ കുറ്റപത്രം ലാദന് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച
സാഹചര്യത്തിലാണു റദ്ദാക്കിയതെന്ന് യുഎസ് നിയമവിദഗ്ധര്‍ പറഞ്ഞു.