നടനും നൃത്തകലാകാരനുമായ കൊമ്മേരി സുകുമാരന്‍
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തിലേറെയായി വിവിധ സ്റ്റേജുകളിലും
ക്ഷേത്രാങ്കണങ്ങളിലും നൃത്ത പരിപാടികളും നാടകവും അവതരിപ്പിക്കുന്നു.
ഇപ്പോള്‍ അര്‍ദ്ധനാരീശ്വര വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധനേടുകയാണ് ഈ
കലാകാരന്. പ്രേക്ഷകരുടേയും പത്രങ്ങളുടേയും ചാനലുകാരുടേയും പ്രശംസനേടിയ
സുകുമാരന്‍ പ്രതിഫലം കണക്കു പറഞ്ഞു വാങ്ങുന്ന കലാകാരനല്ല. ദക്ഷിണയായി
തരുന്നത് സ്വീകരിക്കുകയാണ് പതിവ്. ഭാര്യയും ഏഴാം തരത്തില്‍ പഠിക്കുന്ന
മകനും വിധവകളായ സഹോദരിമാരും അടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. സീസണില്‍
മാത്രം കലാരംഗത്തു നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് സുകുമാരന്റെയും
കുടുംബത്തിന്റെയും ഏക ആശ്രയം. അഞ്ച് സഹോദരിമാര്‍ക്കും സുകുമാരനും കൂടി
അവകാശപ്പെട്ട ആറ് സെന്റ് ഭൂമിയിലെ ഓടിട്ട കൊച്ചു വീട്ടിലാണ് ഈ കലാകാരനും
കുടുംബവും താമസിക്കുന്നത്. സീസണില്‍ മാത്രം കിട്ടുന്ന വരുമാനം കൊണ്ട്
അദ്ദേഹത്തിനും കുടുംബത്തിനും ജീവിച്ചു പോകുവാന്‍ വളരെ ബുദ്ധിമുട്ടാണ്.
സ്വന്തമായി ഒരു വീടെന്ന ഈ കലാകാരന്റെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്
കൊമ്മേരിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കലാസംഘടനകളും നാട്ടുകാരും
ചേര്‍ന്ന് കൊമ്മേരി സുകുമാരന്‍ ഭവനസഹായ സമിതി എന്ന പേരില്‍ കമ്മിറ്റി
രൂപീകരിച്ചിരിക്കുകയാണ്. അഡ്വ:ഇ വി ഉണ്ണികൃഷ്ണന് ചെയര്‍മാനും ഇ പി
സുബ്രഹ്മണ്യന് കണ്‍വീനറും തിരുത്തിക്കുന്നത്ത് രഘുവരന് ഖജാന്‍ജിയുമായ
കമ്മറ്റിയുടെ പേരില്‍ മാങ്കാവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഒരു
അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട്നമ്പര്‍: 67168397565
എസ് ബി ടി മാങ്കാവ് ശാഖ, കോഴിക്കോട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല