Image

ഉന്മാദവും നിര്‍വൃതിയും (സാഹിത്യോത്സവം)ഡോ.നന്ദകുമാര്‍

ഡോ.നന്ദകുമാര്‍ Published on 19 July, 2016
ഉന്മാദവും നിര്‍വൃതിയും (സാഹിത്യോത്സവം)ഡോ.നന്ദകുമാര്‍
പഞ്ചബാണനാം കാമദേവനെ ഭസ്മമാക്കു-
മിതിഹാസരൂപിയാം ത്രികാലജ്ഞാനി
നല്‍കി നീ നിര്‍വൃതിക്ക് നിഗ്രഹം തൃക്കണ്ണാല്‍
ഈരേഴുലോകത്തിന്‍ മായാവിലാസങ്ങളറിയും

മഹാദേവോ, നീയും പഞ്ചേന്ദ്രിയ വഞ്ചിതനാകില്‍,
ഇഹലോഗവാസിയാം മാനവന്‍ തന്‍ കഥയെന്ത്?
പഞ്ചപുച്ഛവുമടക്കിയവന്‍ കാത്തിരിപ്പൂ
പഞ്ചതന്ത്രക്കുതന്ത്രങ്ങള്‍ പ്രയോഗിച്ചിടാന്‍ 

ശ്രവണസുഖത്തിലുമപ്പുറം, ഘ്രാണസുഖം കാംക്ഷിച്ചിടുകില്‍, 
സ്പര്‍ശനത്തിലുമുപരിസുഖം, രുചിപ്പതിനെന്നായ്
ഗീര്‍വ്വാണിയും ഭൂമിച്ചിടുന്നൂ, നിര്‍വ്വാണത്തിനായ്
മാനുഷദുരാഗ്രഹത്തിനുണ്ടോ ഒരന്തം? ദുരന്തം!

ജിജ്ഞാസുവാം ഇന്ദ്രിയ ജ്ഞാനി, അജ്ഞാനി, അല്പജ്ഞാനി 
ഇന്ദ്രീയാതീതന്‍, വിജ്ഞാനിയോ?
കര്‍മ്മഫലം കൊണ്ട് തമോഗുണനാകിടാതെ, 
കര്‍മ്മബലം കൊണ്ടു സത്വ ഗുണനാകിടാം സുനിശ്ചിതം
ഉന്മാദവും നിര്‍വൃതിയും (സാഹിത്യോത്സവം)ഡോ.നന്ദകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക