തിരുവനന്തപുരം കിഴക്കേ കോട്ടയില്‍ വസ്ത്രശാല ഗോഡൌണില്‍ വന്‍ തീപിടുത്തം
Published on 28 August, 2016
തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേ
കോട്ടയില്‍ വസ്ത്രശാലയുടെ ഗോഡൌണില്‍ വന്‍ തീപിടുത്തം. പത്മനാഭ സ്വാമി
ക്ഷേത്രത്തിന് സമീപം അതീവ സുരക്ഷാ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്.
ക്ഷേത്രത്തിന് സമീപം രാജധാനി എന്ന കെട്ടിടത്തിലാണ് തിപടര്ന്നു പിടിച്ചത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള വസ്ത്രശാലയ്ക്ക് സമീപത്തെ
ഗോഡൌണിലാണ് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തീപിടിച്ചത്. 15 ഫയര്‍ഫോഴ്സ്
യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിശമന ജീവനക്കാര്‍ക്ക്
തീപിടുത്തം നടന്ന കെട്ടിടത്തില്‍ എത്തിചേരാന്‍ താമസം സൃഷ്ടിച്ചത് തീ അണയ്ക്കാന്‍
തടസുമുണ്ടാക്കിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍
പൊലീസും ഫയര്‍ഫോഴ്സും ശ്രമിക്കുന്നുണ്ട്.
ഗോഡൌണില്‍
ജീവനക്കാരുണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക
സൂചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല