മോഹന്‍ലാല്‍ നായകനാകുന്ന 'ഗ്രാന്ഡ്മാസ്റ്റ'റില്‍ നരേന് അഭിനയിക്കുന്നു. ബി. ഉണ്ണിക്കൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രിയമണിയാണ് നായിക. ഒരു പ്രത്യേക ദൗത്യവുമായി കൊച്ചിയിലെത്തുന്ന മെട്രോ ക്രൈം സ്റ്റോപ്പര്‍ ടീമില്‍ മോഹന്‍ലാലിന്റെ കൂട്ടാളികളുടെ റോളിലാണ് ജഗതിക്കൊപ്പം നരേന് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന ഷെഡ്യൂളില്‍ നരേന് ജോയിന്‍ ചെയ്തു. ഇവരെ കൂടാതെ സിദ്ദിഖ്, സായ്കുമാര്, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിലുണ്ട്. പ്രിയമണിക്ക് പുറമേ റോമയും മിത്ര കുര്യനും രണ്ട് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യു.ടി.വി ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍.