ഫ്ളോറിഡ: നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും
പാര്‍ക്കുന്ന മലയാളികളുടെ പ്രവാസി സംഘടനയായ കുമ്പനാട് സംഗമം, കുമ്പനാട്
ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുവനീര്‍ 2012 ജനുവരിയില്‍
പുറത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. രാജ്യന്‍
ആര്യപ്പള്ളില്‍ , മോനി കൊടുന്തറ, ഏബ്രഹാം വള്ളിയില്‍ , തമ്പി മാത്യു
എന്നിവരടങ്ങുന്ന പ്രസിദ്ധീകരണ സമിതി സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍
നേതൃത്വം നല്കുന്നു.
സുവനീറിലേക്ക് നിങ്ങളുടെ പരസ്യങ്ങളും, കുമ്പനാടിനെക്കുറിച്ചുള്ള
ചരിത്രവിവരങ്ങള്‍ , കഥ, കവിത, ചിത്രീകരണം എന്നതിനോടൊപ്പം കുമ്പനാട്ടും
പരിസരങ്ങളില്‍ നിന്നുമായി അമേരിക്കയിലും, കാനഡയിലുമായി കുടിയേറി
പാര്‍ക്കുന്നവര്‍ തങ്ങളുടെ ഫോട്ടോയും വിവരങ്ങളും അയച്ചുതന്നാല്‍ അതും
പ്രസിദ്ധീകരിക്കുന്നതാണെന്ന് പ്രസിഡന്റ് ചാക്കോ സ്റ്റീഫന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 863-248-9361.
പരസ്യങ്ങള്‍ , ചരിത്രവിവരങ്ങള്‍ , ഫോട്ടോകളും അയക്കേണ്ട വിലാസം.P.O.BOX.620742, Atlanta,GA 30362.
Email : kumbanadsangamam@gmail.com or ariyappally@gmail.com