തൊടുപുഴ: ഇടുക്കി ജില്ലയില്‍ ജീവകാരുണ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സമ്മേളനം ജൂണ്‍ മാസം 24ാം തീയതി തൊടുപുഴയില്‍ വച്ച് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു. ഇടുക്കിയില്‍ കല്ലാര്‍ പട്ടം കോളനി പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാവേദിക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ അറിയിപ്പ്്് ലഭിച്ചതായി കലാവേദിയുടെ കേരളത്തിലെ ഭാരവാഹികള്‍ അറിയിച്ചു.
2006 മുതല്‍ കല്ലാര്‍ പട്ടം കോളനി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കലാവേദി സേവനങ്ങള്‍ നല്കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവേദിഓണ്ലൈന്. കോം.