Image

സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെയോ? (അനില്‍ പെണ്ണുക്കര)

Published on 19 November, 2016
സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെയോ? (അനില്‍ പെണ്ണുക്കര)

1969 ല്‍ കേരള നിയമസഭ പാസാക്കിയ സഹകരണ ആക്ട് പ്രകാരമാണു സംസ്ഥാനത്തെ സഹകരണ സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങളില്‍നിന്നു ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ആവശ്യമുള്ള അംഗങ്ങള്‍ക്കു ചെറിയ വായ്പ നല്‍കുകയെന്ന പരിമിതമായ ലക്ഷ്യമാണുണ്ടായിരുന്നത്.

ആ പ്രദേശത്തെ അംഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കു താല്‍ക്കാലിക ആശ്വാസം. പുതുതലമുറ ബാങ്കുകളോ ദേശസാല്‍കൃത ബാങ്കുകളോ കടന്നുചെല്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്കു വലിയ ആശ്വാസമായിരുന്നു ഇത്തരം സൊസൈറ്റികള്‍.

പക്ഷെ കേരളത്തിലെ സഹകരണ സംഘങ്ങളുടെ തലപ്പത്തു രാഷ്ട്രീയക്കാര്‍ എന്ന് വന്നു തുടങ്ങിയോ അന്ന് മുതല്‍ക്കാണ് സഹകരണ സംഘങ്ങള്‍ പച്ചപിടിച്ച തുടങ്ങിയത് എന്ന് പലരും പറയുമെങ്കിലും അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ ലക്ഷ്യമാണ് എല്ലാം കാറ്റില്‍ പറത്തിയായിരുന്നു മുന്നോട്ടുള്ള പോക്ക് . കൂടുതല്‍ നിക്ഷേപം സ്വീകരിച്ചതോടെ സഹകരണ സൊസൈറ്റികള്‍ വൈവിധ്യത്തിലേയ്ക്കു നീങ്ങി. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു തുടക്കം. കണ്ണൂരിലെ ദിനേശ് സഹകരണസംഘം തുണിവ്യവസായത്തിലേയ്ക്കും ഓഡിറ്റോറിയത്തിലേയ്ക്കും ഐ.ടി പാര്‍ക്കിലേയ്ക്കും ചുവടുമാറ്റി. 

തലശേരിയിലാകട്ടെ സഹകരണ മേഖലയില്‍ ഉയര്‍ന്നതു ഷോപ്പിങ് മാളാണ്. പറശിനിക്കടവില്‍ വന്നു കോടികള്‍ മുതല്‍ മുടക്കി അത്യാഢംബര വാട്ടര്‍ തീം പാര്‍ക്ക്. എല്ലാം സി.പി.എം നിയന്ത്രണത്തില്‍. എം.വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിച്ചു, ഇതൊക്കെ സഹകരണമേഖലയുടെ വലിയ വളര്‍ച്ചയുടെ ഉദാഹരണങ്ങളാണ്.

എന്നാല്‍, ഈ വളര്‍ച്ച സഹകരണമേഖലയെയും സാധാരണക്കാരില്‍നിന്ന് അകറ്റി വന്‍കിടക്കാര്‍ക്കു മുതല്‍ മുടക്കാനുള്ള മറ്റൊരു മേഖലയായി മാറ്റി. ലാഭക്കണക്കുകള്‍ മാത്രം മുഖ്യപരിഗണനയില്‍ വന്നപ്പോള്‍ സ്വകാര്യ മേഖലയിലെ മുതല്‍മുടക്കുപോലെയായി പല സഹകരണ സ്ഥാപനങ്ങളിലേതും.

രാജ്യത്തെ സഹകരണമേഖല വന്‍സാമ്പത്തിക ഇടപാടുകള്‍ ത്തിത്തുടങ്ങിയതോടെ ആദായനികുതി വകുപ്പിന്റെയും റിസര്‍വ് ബാങ്കിന്റെയും കണ്ണുകള്‍ ഈ സ്ഥാപനങ്ങളുടെ േേമലയ്ക്കും പതുക്കെ പതിയാന്‍ തുടങ്ങി. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ 30,000 കോടി രൂപ കള്ളപ്പണമുണ്ടെന്നാണ് ആദായനികുതി അധികൃതരുടെ കണ്ടെത്തല്‍. ഈ പണത്തില്‍ ഭൂരിഭാഗവും കെട്ടിട നിര്‍മാണങ്ങള്‍ക്കാണു ചെലവഴിക്കുന്നതെന്നും വകുപ്പു കണ്ടെത്തിയിട്ടുണ്ട്.

ആദായനികുതിവിഭാഗത്തിന്റെ കോഴിക്കോട് റീജിയനില്‍നിന്ന് ആദായനികുതി അടയ്ക്കാത്ത 10,243 പേര്‍ക്കു നോട്ടിസ് അയച്ചിരുന്നു. ഇവരില്‍ ഏറെപേരും സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ളവരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

മറ്റു ബാങ്കുകളെ അപേക്ഷിച്ചു നിക്ഷേപങ്ങള്‍ക്ക് ഒരു ശതമാനം അധികം പലിശ സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ദേശസാല്‍കൃത ന്യൂജനറേഷന്‍ ബാങ്കുകളെ അപേക്ഷിച്ച് എളുപ്പം അക്കൗണ്ട് തുടങ്ങാന്‍ കഴിയുമെന്നതിനാല്‍ വ്യവസായികളുടേതടക്കം വന്‍തോതില്‍ വിദേശപ്പണം കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപമായുണ്ട്. സഹകരണബാങ്കുകളുടെ നിലനില്‍പ്പുതന്നെ ഈ പണത്തെ ആശ്രയിച്ചാണ്.

പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലടക്കം മുന്‍പ് സംസ്ഥാനത്തെ 2664 ബാങ്കുകള്‍ക്കാണ് ആദായനികുതി വകുപ്പ് പരിശോധനാ നോട്ടിസ് നല്‍കിയിരുന്നത്.

നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്ക് അവസരം നല്‍കുക മാത്രമല്ല അവര്‍ ആവശ്യപ്പെടുന്ന രേഖകളും ബാങ്കുകള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പു നിര്‍ദേശം. ഇതൊക്കെയാണെങ്കിലും യഥാര്‍ത്ഥ അവസ്ഥ എന്താണ് ?

ദൈവത്തെ ഓര്‍ത്ത് ഇനിയെങ്കിലും സഹകരണ ബാങ്കുകള്‍ , സാധാരനക്കാരുടെത് ആണെന്ന് നേതാക്കള്‍ പറയരുത് , കണക്കനുസരിച്ച് കേരള കര്‍ഷകന്‍ ആറു ലക്ഷത്തിനും ചെറുകിട കച്ചവടക്കാരന്‍ എട്ടു ലക്ഷത്തിന്റെയും കടക്കാരന്‍ ആണ് ഇപ്പോള്‍ . അവനെങ്ങിനെയാണ് നിക്ഷേപിക്കുവാന്‍ കഴിയുക ?ആരുടെ പണം ആണെന്നത് തികച്ചും മറ്റൊരു പ്രശനം ആണ് . 

സത്യത്തില്‍ , നിയമവിധേയമായി , നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനു പകരം ഒന്നോ ഒന്നരയോ ശതമാനം പലിശ , സര്‍ക്കാര്‍ ബാങ്കിനേക്കാള്‍ കൂടുതല്‍ നല്‍കി , പാവപ്പെട്ടവനെ , ആകര്‍ഷിച്ചും , പ്രലോഭി പ്പിച്ചും വഞ്ചിക്കയാണ് സഹകരണ സംഘങ്ങള്‍ ചെയ്തത് . എത്ര രൂപ ഉണ്ടെങ്കിലും , കൊണ്ടുവാ ,കൊണ്ടുവാ , എന്ന് ഒരു ചോദ്യവും എവിടെനിന്ന് കിട്ടിയെന്നു , ഇല്ലാതെ വാങ്ങി വെക്കുന്ന സ്വിസ് ബാങ്കുകള്‍ ആയിപ്പോയി നമ്മുടെ സഹകരണ ബാങ്കുകള്‍ . 

മറ്റൊരു കാര്യം . ഈ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ , നിക്ഷേപം പിന്‍വലിക്കാന്‍ വന്നാല്‍ ആദ്യം ആര്‍ക്കു കൊടുക്കും? തുണ്ട് ഭൂമി വിറ്റ കാശും ,മകളെ കെട്ടിക്കാന്‍ വെച്ച കാശും നിക്ഷേപിച്ച , സാധാരണക്കാരന് കൊടുക്കുമോ ?രാഷ്ട്രീയ നേതാക്കള്‍ക്ക് കൊടുക്കുമോ? 
സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെയോ? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക