പെന്‍സില്‍ വാനിയ: കാറില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഫെയ്സ്ബുക്കില്‍ ലൈവായി ബ്രോഡ്കാസ്റ്റ് നടത്തിയ യുവതിയായ ഡ്രൈവറും, കൂട്ടുകാരിയും മറ്റൊരു വാഹനവുമായി കുട്ടിയിടിച്ചുണ്ടായ അഗ്നിയില്‍ വെന്തുമരിച്ചു.
പെന്‍സില്‍ വാനിയ ഇന്റര്‍ സ്റ്റേറ്റ് 380 ഹൈവേയില്‍ നവംബര്‍ 6 ചൊവ്വാഴ്ചയായിരുന്നു അപകടം.
കുറഞ്ഞ വേഗതയില്‍ ഡ്രൈവ്് ചെയ്തിരുന്ന കാറിന് പുറകില്‍ സെമിട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം വായുവില്‍ ഉയര്‍ന്ന് നിലം പതിക്കുകയും വലിയൊരു പൊട്ടിത്തെറിയോടെ തീ പിടിക്കുകയുമായിരുന്നു.
ഇരുവരും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതായി സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച മോറിസണ്‍- ടൂമി (19) കെ. എഫ്. സിയിലെ ജോലിക്കാരിയും, സ്രൂക്ക് ഹൂഗ്് (18) വെ്സ്റ്റ് സ്ക്കര്ട്ടര് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയുമാണ്.
യുവതികള്‍ ഓടിച്ചിരുന്ന കാറിന്റെ പിന് ലൈറ്റിന് എന്തോ തകരാറുണ്ടായിരുന്നതായും, സ്പെയര്‍ ടയറാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള ഇവരുടെ കാറില്‍ യാത്രപുറപ്പെട്ട മറ്റൊരു കൂട്ടുകാരിയെ ഉപകടത്തിന് മുമ്പ് വീട്ടില്‍ ഇറക്കിവിട്ടായിരുന്നു ഇവര്‍ യാത്ര തുടര്‍ന്നത്. സെമി ട്രക്കിന്റെ ഡ്രൈവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.
പി. പി. ചെറിയാന്