മമ്മൂട്ടി നായകനാവുന്ന തമിഴ് ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. റാം സംവിധാനം ചെയ്യുന്ന പേരന്പ് എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്.
മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് അഞ്ജലിയെ സജസ്റ്റ് ചെയ്തതെന്ന് അഞ്ജലി പറയുന്നു. മോഡലിങ് ചെയ്തിരുന്ന അഞ്ജലി അടുത്തിടെ ചില ടെലിവിഷന്‍ ഷോകള്‍ ചെയ്തിരുന്നു. അത് കണ്ടാണ് മമ്മൂക്ക തന്നെ പേരമ്ബിലെ ഹീറോയിനായി സജസ്റ്റ് ചെയ്തതെന്ന് അഞ്ജലി പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്, പേരന്പില് അഭിനയിച്ചതിലൂടെ സിനിമക്കാരുമായി ഒത്തിരി അടുക്കാന്‍ സാധിച്ചതായും അഞ്ജലി പറഞ്ഞു.