പ്രതിവര്‍ഷമെത്തുന്ന പ്രണയദിനത്തിനു ഇനി
ഏതാനും ദിവസങ്ങള്‍ മാത്രം. പാടാത്തവീണയും പാടും പ്രേമത്തിന്
ഗന്ധര്‍വവിരല്‍ തൊട്ടാല്‍ എന്ന് പാടുന്നു കവികള്‍. വിരലുകളില്‍
പേനയാകുമ്പോള്‍ സര് ഗ്ഗസൃഷ്ടികള് ഉണ്ടാകുമല്ലോ. എഴുത്തുകാര്‍ മാത്രമല്ല,
എല്ലാവര്ക്കും പ്രണയത്തെക്കുറിച്ച് പാടാന്‍, എഴുതാന്‍,
പറയാന്ഒത്തിരികാര്യങ്ങള് ഉണ്ടാകുമല്ലോ.
ഇമലയാളിയുടെ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രണയത്തെക്കുറിച്ച്
എഴുതാന്‍ ഒരവസരം.. ഒരു പ്രണയവാരം കൊണ്ടാടുന്നതിനൊപ്പം ഉദാത്തമായ
രചനകള്‍കൊണ്ട് ഭാഷയെ ധന്യമാക്കുക. "പ്രിയതമാ..പ്രിയതമാ..പ്രണയലേഖനം എങ്ങനെ
എഴുതണം മുനികുമാരികയല്ലേ... കണ്വാശ്രമത്തില്‍ ശകുന്തളപാടുന്നു.
അമേരിക്കന്‍ മലയാളികള്‍ എന്തെഴുതുന്നു എന്ന് കാതോര്‍ത്ത് കാമദേവന് ഇവിടെ
ചുറ്റിക്കറങ്ങുന്നു. വരട്ടെ നിങ്ങളുടെ പ്രണയാര്‍ദ്ര രചനകള്‍...
സ്നേഹത്തോടെ, ഇമലയാളി പത്രാധിപസമിതി
അവർക്ക് ഒരു ആരോഗ്യപരിപാലന വാരം ഏർപ്പെടുത്തുകയല്ലേ വേണ്ടത്.
റിട്ടയർ ആയ നേഴ്സുമാരും ഡോക്ടർമാരും കൂടി ഒരു സൗജന്യ ചികിത്സ വാരം നടത്തട്ടെ. പ്രേമിക്കാനുള്ള പ്രായം കഴിഞ്ഞവർ അതേപ്പറ്റി എന്തെഴുതാൻ. എന്തായാലും നമുക്ക് നോക്കിയിരിക്കാം ഈ വാര ഫലം. ചെറുപ്പക്കാർ ഉണ്ടല്ലേ അവർ എഴുതട്ടെ.. കിഴവന്മാർ ബെൻ ഗേയും പ്രിപറേഷൻ എച് ആയി കഴിയട്ടെ. അവരെ വെറുതെ മോഹിപ്പിച്ചിട്ട് എന്ത് കിട്ടാൻ.ഞാനും കിഴവനാകുമെന്നു അറിയാം. ഭാഗ്യം ഞാൻ ഒരു എഴുത്തുകാരനല്ല.