അവയവം മാറ്റിവെച്ചവരുടെ അതിജീവന നിരക്ക് ഇവ്വിധം ദയനീയമാകാന്‍ കാരണം
രക്തഗ്രൂപ്പ് പൊരുത്ത പരിശോധന ഹ്യൂമണ്‍ ല്യൂക്കോ സൈറ്റ് ആന്റിബോഡി പൊരുത്ത
പരിശോധന (എച്ച്. എല്‍. എ). സിറം വൈറ്റ് സെല്‍ ക്രോസ് മാച്ചിംഗ് എന്നിവ
നടത്തുന്നതിലെ ക്രമക്കേടാണത്രെ. ല്യൂക്കോസൈറ്റ് ആന്റബഡി പരിശോധന സ്വകാര്യ
ആശുപത്രികളില്‍ കടലാസില്‍ മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം
ആരോപിക്കുന്നു. ഒരു ഗൂഡസംഘം തന്നെ കോടികളുടെ ഈ വ്യാപാരത്തിന്
പിന്നിലുണ്ടെന്നാണ് 45 വര്‍ഷമായി വൈദ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന
ഗണപതി കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
ആശുപത്രികളേയും ഡോക്ടര്‍മാരേയും ഒഴിവാക്കി സ്റ്റേറ്റിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ഒരു അവയവ ശേഖരണ സംവിധാനം രൂപവത്ക്കരിക്കണമെന്നാണ് അദ്ദേഹം ഇതിന് നിര്‍ദ്ദേശിക്കുന്ന പരിഹാരം.
പരിശോധനകള്‍ നടത്തി അവയവദാനം നടത്തുന്നതിന് ഈ അതോറിറ്റി നേതൃത്വം നല്‍കുകയും സ്വകാര്യ ആശുപത്രികളേയും ഡോക്ടര്‍മാരേയും ഇടനിലക്കാരാക്കുന്നതില് നിന്ന് ഒഴിവാക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കോടതിയും ഗവണ്മെന്റും ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്.
ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് തഴച്ച് വളര്‍ന്ന ഈ കച്ചവടത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടുപിടിച്ച് ശിക്ഷിക്കാനല്ല അദ്ദേഹം കോടതിയുടെ സഹായം
തേടിയിരിക്കുന്നത്. വേട്ടയാടല്‍ കൊണ്ട് പ്രശ്നം പരിഹരിക്കില്ല എന്ന് പറയുന്ന ഡോ. ഗണപതി ആവശ്യപ്പെടുന്നത് കോടതി ഇടപെട്ട് മസ്തിഷ്ക മരണ
നിര്‍ണ്ണയത്തിനും അവയവ കൈമാറ്റത്തിനും ഒരു ആധികാരിക സംവിധാനം
ഉണ്ടാക്കണമെന്നാണ്. കാരണം, മസ്തിഷ്ക മരണവും പൂര്‍ണ്ണമായ മരണമല്ല,.