ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഇന്നലെ കൊച്ചിയില്‍ നടന്നു. ലാല്‍ജോസ്, സിബി മലയില്‍, ആസിഫ് അലി, സണ്ണി വെയ്ന്‍, ചാന്ദ്നി ശ്രീധരന്, അപര്‍ണ ബാലമുരളി, അനുമോള്‍ എന്നിവര്‍ക്കൊപ്പം ടൊവീനോ തോമസും ചിത്രം കാണാനെത്തി.
മാര്‍ച്ച് മൂന്നിന് ‘അങ്കമാലി ഡയറീസി’നൊപ്പം തീയേറ്ററുകളിലെത്തുന്ന ‘ഒരു മെക്സിക്കന്‍ അപാരത’യിലെ നായകനാണ് ടൊവീനോ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയെക്കുറിച്ചുള്ള ടൊവീനോയുടെ അഭിപ്രായം ഇതാണ്.
അങ്കമാലിയുടെ പ്രാദേശികത യഥാര്‍ഥത്തില്‍ എന്താണോ അതിനെ സ്ക്രീനിലെത്തിക്കാനായിട്ടുണ്ട് ലിജോയ്ക്ക്. മികച്ച ഛായാഗ്രഹണം. കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെയെല്ലാം മികച്ച പ്രകടനം.ടൊവിനോ തോമസ്