തെലങ്കാനയില്‍ മൂന്നു കാലുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു
Published on 23 March, 2017
വാറംഗല്‍: തെലങ്കാനയിലെ ജാന്‍ഗാവ് ജില്ലയിലുള്ള സര്‍ക്കാര്‍
ആശുപത്രിയില്‍ മൂന്നു കാലുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു. കഞ്ജന്പള്ളി
ഗ്രാമത്തില്‍ നിന്നുള്ള ശ്രീലത എന്ന യുവതിയാണ് കുഞ്ഞിന് ജന്മം
നല്‍കിയത്.
ഇടുപ്പില്‍ നിന്നും പുറത്തേക്ക് ഉന്തിനില്‍ക്കുകയാണ്
മൂന്നാമത്തെ കാല്. കുഞ്ഞിന് മറ്റ് പ്രശ്നങ്ങളില്ലെന്നും പൂര്‍ണ
ആരോഗ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിദഗ്ദ്ധ ചികിത്സയ്ക്കായി
കുഞ്ഞിനെയും അമ്മയെയും നിലോഫര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ലക്ഷത്തില്‍ ഒരു കുട്ടിക്കാണ് ഈ അവസ്ഥ കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍
പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല