അറ്റ്ലാന്റാ : പതിനൊന്നാമത്
നോര്ത്തമേരിക്കന് ഫാമിലികോണ്‍ഫറന്‍സിന്റെ മുഖപത്രം “ഐ.പി.സി.
ഫാമിലികോണ്‍ഫറന്‍സ് ട്രംമ്പറ്റ് ” പ്രകാശനം പി.സി.എന്‍.എ.കെ സമ്മേളന
സ്ഥലമായ കോക്സ് കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തുന്നതാണ്.
ഫ്ളോറിഡായില്‍ ഒര്‍ലാന്‍ഡോ പട്ടണത്തില്‍ വച്ച് നടക്കുന്ന
ഫാമിലികോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍
വിവരങ്ങള്‍ക്കും, ട്രംമ്പറ്റ് പ്രകാശനം സംബന്ധമായ വിവരങ്ങള്‍ക്കും
പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിന് കടന്നുവരുന്ന ഐ.പി.സി. ശുശ്രൂഷകന്മാരും,
വിശ്വാസികളും കണ്വന്ഷന് സെന്ററില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന
സ്റ്റാള്‍ സന്ദര്‍ശിക്കണം എന്ന് നാഷണല്‍ സെക്രട്ടറി സം തോമസ് അറിയിച്ചു.
2012 ജൂലൈ 26 മുതല്‍ 29 വരെ സെന്റര്‍ ഫ്ളോറിഡായില്‍ നടക്കുന്ന
പതിനൊന്നാമത് ഐ.പി.സി. ഫാമിലികോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനറായി
പാസ്റ്റര്‍ ജേംസ് ജോര്‍ജ് ഉമ്മന്‍, സെക്രട്ടറിയായി സാം തോമസ്, ട്രഷറാറായി
ജോര്‍ജ് സാമുവേല്‍, യൂത്ത് കോര്‍ഡിനേറ്ററായി ആന്‍ഡ്രൂ ആന്റണി, ലേഡീസ്
കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഫിലോ മാത്യൂസ്, പബ്ലിസിറ്റി കോര്‍ഡിനേറ്ററായി
രാജന് ആര്യപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.