ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരത്തിന്റെ അച്ഛന് ചന്ദ്രശേഖര്‍. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.
പത്തു വര്‍ഷം മുമ്പ് വിജയ്!യെ രാഷ്ട്രീയത്തിലിറക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് തിരക്കു കാരണം വിജയ് സമ്മതിച്ചിരുന്നില്ല. രാഷ്ട്രീയവും നേതാക്കളുടെ പ്രവര്‍ത്തനവുമൊക്കെ വെറും വ്യവസായമായി മാറിയ ഈ കാലഘട്ടത്തില്‍ കച്ചവട രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വിജയ് ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും ചന്ദ്ര ശേഖര്‍ പറഞ്ഞു.