നടന് ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും കഴിഞ്ഞ ദിവസം വിവാഹിതരായി. വിവാഹ സല്‍ക്കാരത്തിന് ധ്യാനിന്റെ സഹോദരന് വിനീത് ശ്രീനിവാസന് ആലപിക്കുന്ന ഗാനം വൈറലാകുന്നു. ഗാനം ആലപിക്കുന്നതിന് മുമ്പായി വിനീത് പറയുന്ന വാക്കുകളാണ് രസകരമായുള്ളത്.
‘ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയും. അതുകൊണ്ടു തന്നെ ഒരു മാപ്പിളപ്പാട്ടാകുന്നതാണ് ഇവിടെ നല്ലത്’ എന്നു പറഞ്ഞുകൊണ്ട് പിതാവ് ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ വിനീത് ശ്രീനിവാസന് പാടിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ‘എന്റെ ഖല്‍ബിലെ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്.
ഇത്തരത്തില്‍ ഒരു വിവാഹം താന്‍ ആദ്യമായാണ് കാണുന്നതെന്നും വിനീത് പറയുന്നു. എന്റെ വിവാഹത്തിന് ഒരു പൂജാരി ഉണ്ടായിരുന്നു. ധ്യാനിന്റെ വധു ക്രിസ്ത്യാനിയാണ്. അതുകൊണ്ടാണ് ഇത്തരമൊരു വിവാഹം മതിയെന്ന് അച്ഛന് തീരുമാനിച്ചതെന്നും വിനീത് പറയുന്നു.