ദിവ്യതേജസ്സോടവതരിച്ച യേശു
ലക്ഷ്യമിട്ടത് മതസ്ഥാപനത്തിനോ,
സ്‌നേഹത്തിന്‍ പരിമളം പരത്തി
വിവേചനത്തിന്നറുതി വരുത്താനോ?
ശിഷ്യഗണത്തില്‍ താല്പര്യത്തില്‍
സ്ഥാപിക്കപ്പെട്ട മതത്തില്‍
യേശുവിന്‍ സന്ദേശ പ്രചാരണത്തിനായ്
പലതുണ്ടായി സുവിശേഷങ്ങള്‍.
അവയൊന്നും പോരെന്ന ചിന്തയില്‍
പുതിയ നൂറ്റാണ്ടിലേക്കൊരു
പുതു പുത്തന്‍ സുവിശേഷവും.
യേശുവിന്‍ മഹത് വചനങ്ങള്‍
നിറഞ്ഞു സുവിശേഷത്താളുകളില്‍
പറ്റിപ്പിടിക്കട്ടെയവ ഹൃദയഭിത്തികളില്‍.
ജീവിതലക്ഷ്യം ഈശ്വര താദാത്മ്യം
അതിനൊരു മാര്‍ഗ്ഗം പരസ്പര സ്‌നേഹം
അതിനു വേണം വിശിഷ്ടമാമറിവ്
ജീവനായേവരിലും പരിലസിക്കും
ആത്മാവിന്നേകാത്മകത
മനസ്സിലാക്കിത്തരുമാത്മ ജ്ഞാനം.
ഏകത്വത്തില്‍ സ്വീകാര്യതയും
നാനത്വത്തില്‍ നിഷേധവും
ഘോപ്പിക്കുമദൈ്വത ജ്ഞാനം.
ഭേദചിന്തതന്‍ ശത്രുവും
അദൈ്വതത്തില്‍ സുഹൃത്തുമായ്
യേശുദേവന്‍ മൊഴിഞ്ഞു.
പരസ്പര സ്‌നേഹത്തിന്നീരടികള്‍.
സത്യം ഏകം, നാനാത്വം മിഥ്യ
എന്നു പുനര്‍ നിര്‍വ്വചിച്ച അദൈ്വതിയാം
രക്ഷകനെ തിരിച്ചറിയാത്ത മതസ്ഥര്‍
അവിശ്വാസത്തിന്നന്ധകാരത്തില്‍
പുണ്യാത്മാവിനു മുള്‍ക്കിരീടം ചാര്‍ത്തി
പരിഹസിച്ചാര്‍ത്ത് വിളിച്ച് രസിച്ച്
കുരിശിലേറ്റി കൃതാര്‍ത്ഥരായി.
യേശുവിനു ശേഷമെങ്കിലും
സാര്‍വ്വലൗകികമാം സ്‌നേഹത്താല്‍
സഫലമാകട്ടെ, ലോകനന്മക്കായ്
യേശുദേവന്‍ മൊഴിഞ്ഞോരമൃതവാണികള്‍.
അനൈക്യത്തില്‍ നിഴല്‍ പരക്കാതെ
സമൂഹത്തിലൈക്യത്തിന്‍ വെളിച്ചംപരക്കട്ടെ.