ന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത്
ദൈവസഭയുടെ നോര്ത്തമേരിക്കന് ഈസ്റ്റേണ്‍ റീജിയന് പുത്രികാ സംഘടനയായ
പി.വൈ.പി.എ യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വെക്കേഷണല്‍ ബൈബിള്‍
സ്കൂള്‍ "ഹീറോ 2017 " ജൂലൈ 5,6,7 തീയതികളില്‍ ന്യുയോര്‍ക്കിലും, ജൂലൈ 18,
19, 20 തീയതികളില്‍ ന്യൂജേഴ്സിയിലും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍
അറിയിച്ചു.
ജൂലൈ 5 മുതല്‍ 7വരെ ന്യൂയോര്‍ക്ക് ആല്‍ബര്‍ട്സണ്‍ വിസ്കാടി സെന്ററിലും, 18
മുതല്‍ 20 വരെ ന്യൂജേഴ്സി ഹാക്കന്സാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യന്‍
അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടുന്ന പരിപാടികളില്‍ 4 വയസു മുതല്‍ 14
വയസുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍
വിവരങ്ങള്‍ക്കും : www.pypa.org