'ഭജ്രംഗി ഭായ്ജാന്' എന്ന ചിത്രത്തിന്റെ വന്‍വിജയത്തിനുശേഷം
സംവിധായകന് കബീര്ഖാന് സല്‍മാന്‍ഖാനുമായി ഒന്നിക്കുന്ന 'ട്യൂബ്ലൈറ്റ്' ഈദിന്
തിയറ്ററുകളിലെത്തും. ഇരുവരും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒരു വാര്-ഡ്രാമ
ഗണത്തില്‍പ്പെട്ടതാണ്. 1962ലെ സിനോ-ഇന്ത്യന്‍ യുദ്ധമാണ്
പ്രമേയം.
സല്‍മാന്റെ സഹോദരന് സൊഹൈല്‍ഖാനും ചിത്രത്തില്‍ പ്രധാന
വേഷത്തിലെത്തും. ചൈനീസ് നടിയും ഗായികയുമായ ഷു ഷു ആണ് നായിക. ഓംപുരി
മുഖ്യവേഷത്തിലുണ്ട്. ഷാരൂഖ്ഖാന് സിനിമയില്‍ അതിഥിതാരമായി എത്തും.
ചെറിയപെരുന്നാളിനോടനുബന്ധിച്ച് 23ന് റിലീസാകും.
ചിത്രത്തിലെ 'ടിങ്ക ടിങ്ക ദില്‍മേരാ' എന്നു തുടങ്ങുന്ന മൂന്നാമത്തെ
ഗാനം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ റിലീസ് ചെയ്തു. 'ഗാനം ഇതിനകം ഹിറ്റായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല