തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഞായറാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മാനേജ്മെന്റ് പ്രതിനിധികളുമായി ആരോഗ്യ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ജോലി മുടക്കി കൊണ്ടുള്ള സമരമാണ് നടത്തുകയെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.
മിനിമം വേതനം 12,000 രൂപയാക്കാമെന്ന മാനേജ്മെന്റുകളുടെ നിര്‍ദേശം നഴ്സുമാര്‍ തള്ളിയിരുന്നു. മന്ത്രിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് നഴ്സുമാരുടെ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.