കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍
തന്നെ ഹര്ഷാരവത്തേടെ സ്വീകരിച്ച കാണികള്‍ക്ക് നന്ദിയറിച്ച് ഇ ശ്രീധരന്. ''ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയ നീണ്ട കൈയടികള്‍'' ഇ. ശ്രീധരന്
മാധ്യമങ്ങളോട് പ്രതികരിച്ചു.
വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി
എന്നിവരെ സ്വീകരിക്കുന്നതിനേക്കാള്‍ ആവേശത്തോടെയാണ് ഇ ശ്രീധരനെ കാണികള്‍
സ്വീകരിച്ചത്. ചടങ്ങില്‍ സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഇ
ശ്രീധരനെ സ്വാഗതം ചെയ്തപ്പോള്‍ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു.
ആവേശത്തോടെ
കാണികള്‍ കയ്യടി തുടര്‍ന്നപ്പോള്‍, താത്കാലികമായി ഏലിയാസ് ജോര്‍ജിന് പ്രസംഗം
നിര്‍ത്തേണ്ടി വന്നു. ഈ ശ്രീധരന്റെ പേര് പരാമര്‍ശിച്ച് കൊണ്ട് ഏലിയാസ് ജോര്‍ജ്
പ്രസംഗം അവസാനിച്ചപ്പോളും സദസില്‍ നിന്ന് കയ്യടികളുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജന് പ്രസംഗത്തിനിടെ ഈ
ശ്രീധരനെ പരാമര്‍ശിച്ചപ്പോഴും കാണികള്‍ വലിയ ആവേശത്തോടെയാണ്
പ്രതികരിച്ചത്.
ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയെന്ന വാര്‍ത്ത
വന്നപ്പോള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ പ്രത്യേക
അഭ്യര്‍ഥന പ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രീധരനേയും രമേശ്
ചെന്നിത്തലയെയും ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തിയത്.