ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി പത്രോസ് ശ്ലീഗായുടെ തിരുനാള്‍ ജൂണ്‍ 18 മുതല്‍ 25 വരെയുള്ള തീയ്യതികളില്‍ നടത്തപ്പെടുന്നു. 18 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം വന്ദ്യ കോശി കാക്കനാട്ട് കോര്‍ എപ്പിസ്ക്കോപ്പാ തിരുനാള്‍ കൊടിയേറ്റി.
23, 24 (വെള്ളി, ശനി) തിയ്യതികളില്‍ ദേവാലയത്തില്‍ വച്ച് (3135, 5 th street, stafford, TX 77477) നടത്തപ്പെടുന്ന റിട്രീറ്റില്‍ പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, പ്രഭാഷകനും, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാനുമായ അഭിവന്ദ്യ ഡോ ശാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 6 മണിക്ക് റിട്രീറ്റ് ആരംഭിക്കും. 5.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
25 ന് ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന തിരുനാള്‍ കുര്‍ബാനക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന റാസയ്ക്കും നേതൃത്വം നല്‍കും.
ഫാ. ജോണ്‍ എസ് പുത്തന്‍വിള (വികാരി) രാജന് തോമസ് അങ്ങാടിയില്‍ (ട്രസ്റ്റി) സിബി തോമസ് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചതാണിത്.