Image

അമ്മ മനം (കവിത: ഫൈസൽ മാറഞ്ചേരി)

Published on 06 July, 2017
അമ്മ മനം (കവിത: ഫൈസൽ മാറഞ്ചേരി)
എരിയുന്ന ഹൃത്തിൽ 
നിന്നുറവയായ് കണ്ണുനീര്‍ 

തെളിയുന്നതെല്ലാം 
നിൻ സുന്ദര വദനം

കൈ അകലത്തിൽ 
നിന്നകലേക്ക് പോയി നീ 

പിറന്നതും വളർന്നതും മനോമുകുരത്തിൽ 

മറക്കാനാവില്ലയീയമ്മയ്ക്ക് 
നിൻ കളി ചിരി ദിനരാത്രങ്ങൾ

കണ്ട് കൊതി തീരും മുമ്പേ കവർന്നെടുത്തതെന്തിനു കാലമേ

ഉണ്ണീ നിന്നെയെന്നിൽ നിന്ന് 
എന്തിനകറ്റി ഈ ദുർവിധി

ജലാശയങ്ങളെ പ്രണയിച്ച
 നിനക്കെന്തിനീ ജലസമാധി !

---------------------------

ഇന്നലെ നാട്ടില്‍ ഒരു മുങ്ങി മരണം നടന്നു അത് സ്മരിച്ചു കൊണ്ട് എഴുതിയത് see link below

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

Join WhatsApp News
വിദ്യാധരൻ 2017-07-07 07:07:58

"ചാരുത്വം തികയും സുമങ്ങളെയുടൻ
     വീഴ്ത്തുന്നു പൂവല്ലികൾ
ചോരും മധുരിയാർന്ന പക്വനിരയെ-
     തള്ളുന്നു വൃക്ഷങ്ങളും
പാരും കൈവെടിയുന്നു പുത്രരെയഹോ
     പാകാപ്തിയിൽ-ദോഷമായ്-
ത്തീരുന്നോ ഗുണമിങ്ങവറ്റ കഠിന-
     ത്യാഗം പഠിപ്പിക്കയോ"  (പ്രരോദനം -കുമാരനാശാൻ)    

ചിലപ്പോൾ മരണത്തിൻറെ ക്രൂര വിനോദം മനസിലാക്കാൻ കഴിയുന്നില്ല. മനുഷ്യജീവിതത്തിന്റെ പുഷ്‌പകാലത്തിൽ ഒരു ചോരനെപ്പോലെ വന്നു അത് ഇറുത്തുകൊണ്ടുപോകും! തത്ത്വചിന്താപരമായി കുമാരനാശാനെപ്പോലെ ചിന്തിക്കാനേ കഴിയു

"ലോകം നിത്യചലം വൃഥാമൃതിഭയം
    തോന്നുന്നു മാറ്റങ്ങളിൽ
പാകത്തിൽ പൊരുളൊന്നുതന്നെ പലതാ-
     മാദ്ദേശകാലങ്ങളാൽ
ഏകലോകവിശ്വചക്രപടലം
     ധർമ്മാക്ഷദണ്ഡത്തിൽനി-
ന്നാകല്പം ചുഴുലുന്നു തദ്‌ഗതി തടു-
     പ്പാനില്ല കൈയാർക്കുമേ"  (പ്രരോദനം -കുമാരനാശാൻ)

മരണത്തെക്കുറിച്ച് ആഴമായി ചിന്തിച്ച കവിയും പല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ടപകടത്തിൽ ജലസാമാധിയടഞ്ഞു

മനുഷ്യഹൃദത്തിന്റെ നോവുകളിൽ നിന്ന്  കൊറിയെടുത്ത നിങ്ങളുടെ കവിതയ്ക്ക് അഭിനന്ദനം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക