ശ്രദ്ധിച്ചു, സൂക്ഷിച്ചഴിച്ച പൊതിയില്‍
മൂന്നു പൊറോട്ടയും
മുളകു ചമ്മന്തിയും!
ചുറ്റും നോക്കി.
എവിടെയോ
കാക്കുന്നുണ്ടൊരു
കള്ളച്ചിരിയെന്നു മെല്ലെ വിരിഞ്ഞ്
കാഞ്ചിയില്‍ കൊരുത്തിട്ട കൈയൂരി
അയാള്‍
വിരലറ്റം ഈമ്പിയീമ്പി,
വെള്ളം രുചിച്ചിറക്കാന് തുടങ്ങി!
ആട്ടിന്‍കുട്ടിയും ചെന്നായയും
ആട്ടിന്‍കുട്ടിയെ
ആശുപത്രിയില്‍
(ചെന്നായ മണത്തറിയാതെ!)
കാണാന്‍ ചെന്നവര്‍;
സിംഹമാണെങ്കില്‍ മിന്നല്പോലാ.
മുതല, പാമ്പ് മുതലായവ
ആഴത്തിലൂടെയും
കെട്ടിവരിഞ്ഞുമൊക്കെയാവും.
രണ്ടായാലും കമാന്നു കേള്‍ക്കില്ല!
ചാടിവീഴും മുമ്പ്
ചെന്നായ നിനക്കു
ഷോക്കോസ് തന്നല്ലോ.
നിന്റെ കുഴപ്പമെന്താണെന്നോ
തറുതല
പ്രാക്ടിക്കലല്ല തീരെ...
ആട്ടിന്‍കുട്ടി:
ഒഴുക്കു മോളീന്നല്ലേ?
ഞാന്‍ നിന്നതു
താഴെയാണല്ലോ;
അയാള്‍ മോളിലും....
'പൊന്നനിയാ
ഞങ്ങളെറങ്ങുന്നു!'