ദിലീപ് ജയിലില്‍ തുടരും; രണ്ടാഴ്ചത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി കോടതി നീട്ടി
Published on 08 August, 2017
നടിയെ ആക്രമിച്ച കേസില്‍
അറസ്റ്റിലായ നടന് ദിലീപിന്റെ റിമാന്‍ഡ് ആഗസ്റ്റ് 22 വരെ നീട്ടി. അങ്കമാലി
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക്
കൂടി നീട്ടിയത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്
ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് ദിലീപിനെ
നേരിട്ട് ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട് പൊലീസ് നേരത്തെ തന്നെ കോടതിയെ
അറിയിച്ചിരുന്നു. ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അങ്കമാലി
മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല