ആര്‍എസ്എസുകാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പതിനഞ്ചാം വാര്‍ഷികാശംസകള്‍ നേര്‍ന്ന് വി.ടി.ബല്‍റാം എംഎല്‍എ
Published on 15 August, 2017
കോട്ടയം: സ്വാതന്ത്ര്യദിനാശംകള്‍ നേര്‍ന്ന് വി.ടി.ബല്‍റാം
എംഎല്‍എ ഫേസ്ബുക്കിലിട്ട സന്ദേശം വൈറലായി. എല്ലാ ഭാരതീയര്‍ക്കും എഴുപത്തിയൊന്നാം
സ്വാതന്ത്ര്യദിനാശംകള്‍ നേര്‍ന്ന ബല്‍റാം 2002-ല്‍ മാത്രം ദേശീയ പതാക കൈകൊണ്ട്
തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസ നേരുന്നുവെന്നും
ഫേസ്ബുക്കില്‍ കുറിച്ചു.
ആര്‍എസ്എസിന്റെ മേധാവിപാലക്കാട്ടെ
എയ്ഡഡ് സ്കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനം ഉദ്ഘാടനം ചെയ്യാന്‍
അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക ആശംസകള്‍
നേരുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ പരിഹസിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല