Image

ശങ്കരത്തില്‍ കുടുംബത്തിന്നടിവേരുകള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 15 August, 2017
ശങ്കരത്തില്‍ കുടുംബത്തിന്നടിവേരുകള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഗുരുവരനാകിന തോമ്മാ ശ്ലീഹാ

മലയാങ്കരയതി ലീശനിയോഗാല്‍

മശിഹാകാലം അമ്പതുരണ്ടതില്‍ (അഉ 52)

സുവിശേഷ പ്രഘോഷണമായെത്തി.

അത്ഭുതവൃത്തി, പ്രേഷിതവേലയാല്‍

മാര്‍ത്തോമ്മായിങ്കലാകൃഷ്ടരായ്ജനം

അപ്പോസ്‌തോലനില്‍ വിസ്മയരാര്‍ന്നവര്‍

പാലിയൂര്‍ പറവൂരിവിടങ്ങളിലായ്,

പലബ്രാഹ്മണകുലര്‍ ക്രിസ്ത്യാനികളായ്

സ്‌നാനികളായതു നാലു കുടുംബകര്‍

പകലോമറ്റം, ശങ്കരപുരിയും

കള്ളി, കാളിയാങ്കലീയില്ലങ്ങളും.

പകലോമറ്റം, ശങ്കരപുരിയില്‍

വൈദികശ്രേഷ്ഠരനേകരുയര്‍ന്നു,

ശങ്കരപുരിയിന്നടിവേരുകള്‍തന്‍

സംഗ്രഹമിവിടെ ചൊല്ലാന്‍ തുനിവേന്‍.


ക്രിസ്ത്യാനികളായ് മാറിയ ബ്രാഹ്മണര്‍

സ്വദ്ദേശമതിലവഹേളിതരായ്

നാടും കൂടും വിട്ടവര്‍ യാനംചെയ്‌കെ

അങ്കമാലി, കുന്നംകുളവും പൂകി,

യാത്ര തുടര്‍ന്നോരവിടുന്നധുനാ

ഏറ്റുമാനൂരമ്പലനടയാര്‍ന്നു.

ക്ഷേത്രാധിപരോ ടായഭയാര്‍ത്ഥികള്‍

അന്‍പിന്നായിട്ടര്‍ത്ഥനചെയ്താനേരം,

അര്‍ത്ഥികളവര്‍തന്‍ സങ്കട ഗാഥ

ക്ഷേത്രാധിപരാശ്രവിച്ചൊരുനേരം

ക്ഷേത്രത്തിന്നേഴുനാഴിക വടക്കായ്

‘കാളിക്കാവി’ല്‍ പാര്‍ക്കാനനുവായ്

കാളി ഹനിച്ചിടുമവിടെ പ്പാര്‍ക്കില്‍

എന്നവരകമേ കരുതീട്ടുണ്ടാം,

വഞ്ചനയറിയാതര്‍ത്ഥികള്‍ രാവില്‍

പ്രാര്‍ത്ഥനാജപവുമായ്ക്കാവില്‍ പാര്‍ത്തു.

കാളിക്കാവില്‍ ജീവനോടിരുന്നവര്‍

വഞ്ചകരാവില്ലെന്നു നിനച്ചവര്‍

ഏതോ സിദ്ധരവരെന്നും കരുതി

കാവില്‍ കഴിയാനനുവാദവുമായ്.

കാലം തെല്ലു കഴിയവെ കാടിനെ

നാടായ് മാറ്റിയാ കഠിനാദ്ധ്വാനികള്‍

നൂറേക്കര്‍ സ്ഥലം നാലു കുലത്തിനായ്

തീറാധാരമായ് ദാനവുമേകിനാര്‍.

കാടുകള്‍ മേടുകള്‍ വെട്ടിനിരത്തി

കര്‍ഷകവര്‍ദ്ധിതരായവര്‍ മേവി

കാളിക്കാവിനു വടക്കൊരു മേട്ടില്‍

ആടിനെത്തീറ്റിയ കുട്ടികള്‍ക്കന്നാള്‍,

കന്യാമറിയം വെളിപ്പെട്ടൊരുനാള്‍

നല്‍കീ പലവിധ പഴവര്‍ഗ്ഗങ്ങള്‍

ചാരേ വറ്റാത്തരുവിയും വെളിവായ്.

മുന്നൂറ്റി മുപ്പത്തഞ്ചിലാക്കുന്നിലായ് (അഉ 335)

തീര്‍ത്താരവിടൊരു ദേവാലയവും

വിഖ്യാതം ‘കുറവിലങ്ങാട്ടെപ്പള്ളി’ .


കുറവില്ലാ നാടാം കുറവിലങ്ങാട്ട്

കാര്‍ഷികവൃത്തിയില്‍, കളരിപ്പയറ്റില്‍

വൈദ്യം, മാന്ത്രികമെന്നതിലഗ്രിമര്‍

ആരെയും വെല്ലും കഴിവുറ്റവരായ്

ശങ്കരപുരിയില്‍ പകലോമറ്റ

ത്തര്‍ക്കദിയോര്‍ക്കന്മാര്‍ പലരുണ്ടായി.


സാരഥ്യത്താല്‍ മലങ്കരസഭയില്‍

അര്‍ക്കദിയോക്കര്‍ ഭരണം ചെയ്തവര്‍

ചാതുര്‍കുലങ്ങള്‍ വളര്‍ന്നു പരന്നു

നാലു കുലങ്ങള്‍ നാടിന്‍ പല പല

ഭാഗം പൂണര്‍ന്നു കുടുംബങ്ങളുമായ്

അര്‍ക്കദിയോക്കര്‍ കല്ലറയഞ്ചിലായ്

ദര്‍ശിച്ചീടുക കുറവിലങ്ങാട്ടില്‍.


നാലുകുലങ്ങളും യാത്ര തുര്‍ന്നു

പാലാ, തൊടുപുഴ, തലയനാട്ടില്‍,

കോട്ടയം, കുറിച്ചി, തിരുവല്ലായില്‍,

ചെങ്ങന്നൂര്‍, ഓമല്ലൂൂര്‍, പന്തളം പൂകി,

കൈപ്പട്ടൂര്‍, കുമ്പഴ, മൈലപ്രായിലായ,്

കോന്നി, വടക്കു കിഴക്കുപുറങ്ങള്‍,

തണ്ണിത്തോടു തേക്കുതോ,ടെലിമുള്ള്,

മാവേലിക്കരയീ ദേശങ്ങളിലായ്

വാസമായ് ജീവിതം പടര്‍ന്നാളുകയായ്.


ശങ്കരപുരിയിന്‍ പൂര്‍വ്വികരെത്തി

പന്തളദേശത്തഭയാര്‍ത്ഥികളായ്

ആയുധവിദ്യകള്‍, വൈദ്യം പലതാം

തുളുനാടന്‍ വിദ്യകളാഗതരെ,

പന്തള രാജന്നഭിമതരാക്കി

ഉന്നതശ്രേണിയിലവരെയുയര്‍ത്തി.


ഖരംകാടെന്ന ‘കടയ്ക്കാട്ട’വര്‍ക്കായ്

താവളമേകി ധനധാന്യവുമായ്

‘ഖരനെ’ന്നുള്ളോരസുരനിവാസം

‘ഖരംകാടെ’ന്നതാം നാമനിദാനം.


കാടു നിരത്തി ഫലപുഷ്ടിയിലായ്

ശങ്കരകുലമതിലാകെ നിറഞ്ഞു

‘തലയനാട്ടു’ന്നെത്തിയോരവരെ

‘തലയനാട്ടുകാര്‍’ എന്നു വിളിപ്പൂ.


വൈദികശ്രേഷ്ഠരാം പൂര്‍വ്വികരേയും

സ്മരിച്ചീടുന്നേന്‍ നന്ദിയോടീ ദിനേ

ധന്യരാം അവര്‍തന്‍ കാല്പാടുകളെ

ധന്യമതായിക്കരുതീടുക നാം.


ആയിരം തൊള്ളായിരമേഴു പത്തില്‍ (1970)

വൈദികശ്രേഷ്ഠന്‍ യോഹന്നാനച്ചന്‍

കുമ്പഴ ശങ്കരത്തില്‍ക്കുല ജാതന്‍

ആദ്യമായ് കുടുംബത്തീ’ന്നൈക്യനാടാ’ര്‍ന്നു,

ഒട്ടേറെബന്ധുമിത്രരെയധുനാ

സ്‌പോണ്‍സര്‍ ചെയ്തും പല രീതിയിലും

എത്തിയനേകര്‍ വൈദികരുള്‍പ്പടെ

ശങ്കരപുരീകുലം വായ്ക്കുന്നീ മണ്ണില്‍

ശങ്കരപുരിയിന്‍ സംഗമ വേദികള്‍

സംഘാടിതം യൂയെസ്സിലും നാളായ്. 
 

ഫെബ്രുവരി ഇരുപത്തൊന്നില്‍ പന്തളം തലയനാട്ടില്‍

ശങ്കരപുരീ കുടുംബങ്ങള്‍ ശ്രാദ്ധത്തിനായ് ഒത്തുകൂടും

സാഹോദര്യം, കുലസ്‌നേഹം തിളങ്ങിടു മാപ്പെരുനാളില്‍

പുണ്യപിതൃക്കള്‍ക്കഞ്ചു കുടീരേ ശ്രാദ്ധാഘോഷത്തിരുനാളില്‍

തീരാരോഗികള്‍, ഭൂതഗ്രസ്തര്‍, അനപത്യാദുഃഖാര്‍ത്തരും

ആതങ്കമാറുമര്‍ത്ഥികള്‍ക്കെല്ലാം ആ തിരുസവിധത്തില്‍

മാതാവിന്റെ നാമഥേയ പുണ്യാലയമൊന്നുുണ്ടവിടെ

മാതൃമാദ്ധ്യസ്ഥമണപ്പോര്‍ ക്കാശ്വാസത്തിന്‍ ദീപമതായി

സന്തുഷ്ടിയു,മൈശ്വര്യവും ദൈവകൃപയും ചൊരിയണേ

ശങ്കരപുരീ ശാഖികളെ സര്‍വ്വേശ്വരാ കാത്തിടണേ ! 


(അമേരിക്കയില്‍ ശങ്കരത്തില്‍ കുടുംബസംഗമത്തില്‍ അവതരിപ്പിച്ചത്) 
Join WhatsApp News
mathew V. Zacharia, Varikalam, branch of Powathikunnel from Pakalomattom 2017-08-16 06:56:28
Thank for the contribution of Sankara Puri Tharavad
George, V 2017-08-16 10:51:50
Truth is that due to Sun's heat earth get water. Water helps the grains grow. Animals including humans eat grain and smaller animals. Thus we have the human body which is a dwelling for the Spirit. All this superiority claims of Pakalomattom/ Shankara Puri  come from ignorance. Why all this so called Brahmins eat cow meat and pork three times a day. Shame on you. Get some insight and try to live as human beings
andrew 2017-08-16 11:35:22

Pomp, pride, hollow heritage,myth or just much ado …... isn't it is RACISM?


it has turned out to be a shameful trend among Malayalee Christian families to link their genealogy to some ancient heroes or to Nampoothiris.

Which is higher in status; being a Christian or Namppothiri ?

As per Christian theological claim, being a Christian is the highest; then why you turn back and claim you were Nampoothiris ? In fact when you make such a claim with no proof, you are admitting that being a Christian is inferior to Nampoothiris. Above all it is racism.

Nampoothiris came to northern Kerala only in the late 7th cent.

Even now they remain secluded & don't even favor inter cast marriages.

So far there is no evidence of a historical person Jesus, and his disciples as narrated in the gospels. There were 100s of Jesus movements in the 1st.cent but they differed each other. Paul made several vain attempts to unify them.

Thoma= twin was a very common name in the Syrian area, they were Nestorions too. They would have been the first Christians who came to Kerala.

Even for the Kottayam centered Orthodox church, the arrival Thomas in Kerala and conversion of Nampoothiris is just a tradition, not factual history. The myth of Thomas coming to Kerala & being killed by a Bramin is a fabricated story by Portuguese Missionaries as part of inquisition. The Nestorians in Kerala had relations with Syrian church and remained to be so until the torture & conversion by Portuguese.

Large scale conversion was executed among the fishing villages of Kerala. The majority/ wide spread population of Kerala was of Australian & African origin. Majority of the Christians has Australian and African biological features very prominent in them.

Even now it is hard to convert a Bramin to be a Christian and you hardly see a Christian with Bramin traits or characteristics.

It is a false sense of pride to claim your heredity to a Nampoothiri. They were very infamous for their wide spread of seeds after Sunset, they had no discrimination, or UN-touchable ego in the night.

Who ever claim to be superior in race is a racist. In fact there is only one race= human race.

andrew 2017-08-16 11:57:23

Agreeing 100% to Mr. George Varghese

yes, how many of you claim to be converted Bramin has any of the qualities of a Bramin. Almost 100% of Bramins still follow their ancient life style. But the large majority of the 'so called Bramin converted' follow the life style of the original inhabitants of Kerala. The present day Parayar, Pulayar etc.They have the same physical characteristics too. Even after they migrated to USA, they have not changed. Majority of the are non-vegetarians, they leave their presence – I was here- even in the super market. If the beef & Pork section is empty, you know a 'Bramin Christian ' was there.

Very few 'upper class' { another false claim} Hindus got converted. Large majority of Christians in Kerala are, മുക്കുവര്‍, പുലയര്‍ , പറയര്‍ -converted.

Stop theses type of foolishness and live like a normal human being.

ഈയം 2017-08-16 15:06:18
ഞങ്ങൾ നമ്പൂതിരിമാരാണേ എന്നു പൊങ്കച്ചം പറയുന്ന ക്രിസ്ത്യാനികളുടെ വായിൽ ഈയം ഉരുക്കി ഒഴിക്കണം.
അന്തർജനം 2017-08-16 15:46:28
ചങ്കരൻ പിന്നേം തെങ്ങേൽ
ചങ്കരൻ 2017-08-16 16:23:11
തെങ്ങിന്റെ മണ്ടേൽ നല്ല റേഞ്ചു കിട്ടും. പറയുന്നതു എല്ലാരുംകേൾക്കും.
നാരദന്‍ 2017-08-16 19:09:23
അന്തര്‍ജ്ജനതിന്‍റ്  അറയില്‍ നിന്നും ഓടിയ 
സങ്കരന്‍  തന്നെ തെങ്ങില്‍ കയറിയോ 
അതോ ആരെങ്കിലും  ഓടിച്ചു  കയറ്റിയതോ 
അതോ പിന്നെയും പിടിച്ചു കെട്ടിയതോ ?
ശിവ ശിവ  ഇനി എന്തെല്ലാം  കേള്‍ക്കാന്‍ ഇരിക്കുന്നു 
സരസന്‍ 2017-08-16 19:18:37
ചങ്ങരന്‍ പിന്നെയും  തെങ്ങേല്‍  കേറാന്‍ - എന്താ തെങ്ങ്  ചെത്താന്‍  ആണോ ?
andrew 2017-08-17 02:25:01
അടിവേരുകളുടെ യാദാര്‍ത്ഥ്യം  തെളിയിക്കാന്‍  നല്ല മാര്‍ഗം  ഡി ന്‍ എ  ടെക്സ്റ്റ്‌  ആണ് .
പല നബൂരി  വാദികളും  ഡി ന്‍ എ text നു ശേഷം  വീരവാദം  നിര്‍ത്തിയതായി  അറിയാം .

പോത്തുള്ള 2017-08-17 06:34:03
താഴ്ന്ന ജാതി മാർഗം കൂടിയ കഥ ഇ മലയാളി പ്രസിദ്ധീകരിക്കാനും സാധ്യത ഇല്ല. കാരണം അതിന്റെ പത്രാധിപർക്കും ഒരു നമ്പൂതിരി ടച് ഒക്കെ കാണാതിരിക്കില്ല. 
ജനിതകശാസ്ത്രം 2017-08-17 07:10:26
തിരുവനന്തപുരം സെന്റർ ഫോർ ബയോടെക്നോളജി യുടെ കണ്ടെത്തൽ ‘കേരളത്തിലെ നമ്പൂതിരി, നായർ, ക്രിസ്ത്യാനി, ഈഴവ, മുസ്ലീം സമുദായങ്ങളുടെ മുതുമുത്തച്ഛന്മാർ പുലയരാണെന്നാണ്. ഈ ലേഖനം കലാകൌമുദി വാരിക പ്രസിദ്ധീകരിച്ചിരുന്നു. 

ലേഖനത്തിന്റെ പൂർണ്ണരൂപം ഇവിടെ: http://ethiran.blogspot.com/2008/06/blog-post.html

Proud Convert 2017-08-17 07:40:06
ചിലരെ താണ ജാതിയാക്കിയ നീചത്വം ആണു ചിന്തിക്കേണ്ടത്. എന്നിട്ടോ? ഇപ്പോള്‍ അതു കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടക്കുന്നു. അതിനാല്‍ ഏതു മതത്തിലേക്കു മാറുന്നതും ദളിതനു നല്ലതാണ്. 
നാട്ടുകാർ 2017-08-17 07:45:02
തേങ്ങ ചങ്കരന്റെ ഒരു വീക്‌നസ് ആണ്. തെങ്ങിൽ കയറുന്ന ചങ്കരനെ നാട്ടുകാർ പിടികൂടി തെങ്ങിൽ കെട്ടിയിട്ടു തല്ലും.
വിദ്യാധരൻ 2017-08-17 08:22:43

മഹിമകളൊക്കെ പൊക്കി എഴുതി
കഥ മാറ്റല്ലേ കവയിത്രി നീ.
പറഞ്ഞാൽ  നിങ്ങടെ ഗുരുവാമേശു
വന്നു പിറന്നത് പുൽ തൊട്ടിയിലല്ലേ?
അവനുടെ ചരിതം തിരഞ്ഞെന്നാലോ 
നാറും സംഗതി ആകെ മാറും
വേരുകൾ തപ്പി നടന്നാൽ കാണാം
വേശ്യവൃത്തി തൊഴിലാക്കിയോളെ
ജാരസന്തതി എന്നൊരു പേരും
ഇല്ലാതില്ലവന്  ജൂതർക്കിടയിൽ
ശങ്കരമംഗല പകലോമറ്റ 
പാരമ്പര്യം അവനോ ഇല്ല.
നല്ലൊരു വീട്ടിൽ വന്നുപിറന്നത്-
കൊണ്ടാരുവൻപോലും  നന്നാകില്ല
നല്ലൊരു വീട്ടിൽ പിറന്നൊരു പോളും 
നന്നായതും പിന്നീടല്ലേ  
ജാതിചിന്തകൾ ഒക്കെ വെടിഞ്ഞ് 
പാരമ്പര്യ കഥകൾ മറന്ന്
സ്നേഹിക്കേണം അയിലോക്കത്തെ
അങ്ങനെ നിങ്ങൾ സ്നേഹിച്ചീടിൽ
യേശുവിൻ ദൗത്യം പൂർണ്ണമതാകും


നാരദൻ 2017-08-17 08:58:18
എന്നാ അടിയാ അടിക്കുന്നത് വിദ്യാധരാ. പകലൊമാറ്റോം ശങ്കരമംഗലവും കൂട്ടത്തോടെ മാനസാന്തരപ്പെട്ടു യേശുവിനെ പിന്തുടരുന്ന മട്ടുണ്ട്

James Mathew, Chicago 2017-08-17 10:54:50
ഉയർന്ന ജാതിക്കാർക്ക് ഇപ്പോൾ വലിയ പരിഗണനയൊന്നുമില്ലല്ലോ. എന്റെ പൂർവികർ ആരാണെന്നു ഞാൻ അന്വേഷിക്കാറില്ല. ഞാൻ കൃസ്തുവിൽ വിശ്വസിക്കുന്നു. അത് മതി.
Anthappan 2017-08-17 09:49:34
Kudos to Vidyaadharn for that powerful poem!  Vidyaadharan is ripping the fake mask some of the religious radicals are wearing.  Who cares about your money, family you born and all the garbage you are carrying with your name?   Yes; there is a prostitute in Jesus family if you go through the history.  Majority of the Christians doesn't want to mention that when they talk about their Jesus.  It is not the fault of Jesus. it is the hypocrisy of the people who claim that they are the followers of Jesus.  Look at Mathulla; he was justifying force and other violent means with his weird argument  and associating that with Jesus.  Those who have studied him know that the only thing he promoted was love. I know that you cannot take my comment because of the hatred you carry in your heart.  I don't expect this kind of garbage from good poetess like you.   
J.Mathew 2017-08-17 12:26:55
പാരമ്പര്യം ഉള്ളവർ അതിൽ അഭിമാനിക്കും.അതില്ലാത്തവർ അസൂയപ്പെട്ടിട്ടു കാര്യമില്ല.എന്നാൽ ഇപ്പോൾ നാം എന്താണ് എന്നതിലാണ് കൂടുതൽ അഭിമാനിക്കേണ്ടത്.മുൻപ് എന്തായിരുന്നു എന്നതിലല്ല.ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയത്രേ .
Ninan Mathullah 2017-08-17 12:40:54

Some of the comments remind me of the saying, ‘Monghanirunna pattiyude thalayil thenghaveenu’. Some do not like anything good about Christianity or its traditions. Thanks, Elsy Sankarathil for reminding history and tradition. If it is not reminded and taught to next generation they will forget it. To forget your roots is not good for anybody. It is not to boast about a better heritage but to not forget the path or route the forefathers took in their journey. When the Hebrews crossed the Jordan river, God asked Joshua to take 12 stones from the middle of the river and plant it on the banks of the river. The purpose being, when future generations ask what these stones are, to educate them on history. Those days writing was not common. Apostle Thomas baptized many families both Brahmins (Namboothiri) and lower caste as both groups were in Kerala by that time. Apostle Thomas appointed some of the members of these Brahmin families in charge of the church as they were better educated and had leadership qualities. As Christians, all are equals. But some are appointed as priests or pastors because of their better judgement and leadership qualities. Hope this unnecessary argument will stop.

ചരിത്രാന്വേഷി 2017-08-17 13:38:31
കറമ്പൻ ലൂയിസ് ഫെറാഖാൻ പറയുന്നത് ജീവന്റെ ആരംഭം ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നാണെന്നാണ്  അങ്ങെനെയാണെങ്കിൽ ശങ്കര പകലോമറ്റ തോമസ്സ്ലീഖാ, വെളുമ്പൻമാരുടെ പിതാക്കന്മാർ കറുമ്പന്മാരായിരിക്കും

sudhir panikkaveetil 2017-08-17 13:44:17
ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ ഒരു പുതിയ കാര്യമല്ല എഴുതിയിരിക്കുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിലുള്ള കൃസ്ത്യാനികളും അവരുടെ പൂർവ്വികർ നമ്പൂതിരി അല്ലെങ്കിൽ ബ്രാഹ്മണരാണെന്നു അവകാശപ്പെടുന്നു. പേര് വയ്ക്കാതെ കുറച്ച് പേര്  അതിനെതിരായി ഇ മലയാളിയിൽ എഴുതിയത്കൊണ്ട് ആ വിശ്വാസം നഷ്ടപ്പെടാൻ പോകുന്നില്ല. പിന്നെ കവയിത്രിക്ക് അങ്ങനെ എഴുതുന്നതിൽ ലജ്ജിക്കേണ്ട കാര്യമില്ല. കാരണം മേൽ പറഞ്ഞപോലെ ഭാരതത്തിലെ ഏക സംസ്ഥാനം കേരളം മാത്രം കൃസ്ത്യാനികൾ നംപൂതിരിയിൽ നിന്നും അല്ലെങ്കിൽ ബ്രാഹ്‌മണരിൽ നിന്നുണ്ടായി എന്ന് വിശ്വസിക്കുന്നു. വളരെ കുറച്ച് പേര് മാത്രമാണ് സ്വന്തം പേരിൽ ഇവിടെ കമന്റ് എഴുതിയിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു.  എന്തുകൊണ്ട് സ്വന്തം പേരിൽ ഒരു കൃസ്തീയ വിശ്വാസി എഴുതുന്നില്ല. അത് അർത്‌ഥമാക്കുന്നത്  അവരും ഈ കേട്ട് കേൾവി വിശ്വസിക്കുന്നു എന്നാണു. അതുകൊണ്ട് ശ്രീമതി എൽസി യോഹന്നാൻ എഴുതിയത് അവരുടെ വിശ്വാസമാണ്. അതിനെ ചോദ്യം ചെയുന്നത് ശരിയല്ല.
അനിയൻ 2017-08-18 04:03:49
അടിവേരുകൾ മാന്തി മാന്തി 
അടിപിടിയായി യുദ്ധമായി  
തറവാട് മഹിമയെ ചൊല്ലി ജനം 
മുറവിളി കൂട്ടുന്നു അയ്യൊ ! കഷ്ടം !
കോടാലി കുറുവടി വടിവാളുമായി 
ചാടുന്നു ജനം മാന്യത കാത്തിടാനായ് 
ഈ-മലയാളിയൊരു പോർക്കളമായ് 
ഈ മലയാളി (ഞാൻ ) പരിഭ്രാന്തനുമായി 
പൊല്ലാപ്പിലാക്കും ഈ പൊങ്ങച്ചങ്ങൾ 
വല്ലാത്ത വർഗ്ഗം തന്നെ മലയാളികൾ
തറവാട് കവിതമേലിൽ  വേണ്ട ചേച്ചി 
ശരിയാകില്ലതുടനെ  പിൻ വലിക്കു  
ജോണ്‍ തോമസ്‌ ,കോട്ടയം 2017-08-18 10:02:54
3 ആം നൂറ്റാണ്ടിന്‍ അവസാന കാലം ആണ് പള്ളി, കുരിശു മുതലായവ ക്രിസ്തുമതത്തില്‍ വന്നത്. ൫൨ല്‍ വന്ന തോമ പള്ളിയും കുരിശും സ്ഥാപിച്ചു എന്നതും അബദ്ധ കദ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക