കൊച്ചി: ലോകമെമ്പാടുമുള്ള
മലയാളികള്‍ ഓണം ആഘോഷിക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേള കൂടുതല്‍
മാധുര്യമുള്ളതാക്കുവാന് `ഓണം പൊന്‍ തിരുവോണം` എന്ന മ്യൂസിക് വീഡിയോ റിലീസ്
ചെയ്തു. ഈ ഓണപ്പാട്ട് സംഗീതം നല്‍കിയിരിക്കുന്നത് സന്ദീപ് ഉണ്ണികൃഷ്ണന്
എന്നിവര്‍ ചേര്‍ന്നാണ്. സുഗുണന് കരുമാലൂര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.
ആര് അജയിയുടെ സംവിധാനത്തില്‍ ഓണകാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഈ
വിഡിയോയില്‍ രസകരമായ പ്രണയകഥയും സമാന്തരമായി കടന്നു പോകുന്നുണ്ട്.
ധീരജ് ഡെന്നി,
സോനു എസ് ഗൗഡ, അപ്പു (കെ പി), വിഷ്ണു സോമന്, നഹാസ് ഇബ്രാഹിം എന്നിവര്‍
അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രാഹുല്‍ മേനോനും ചിത്രസംയോജനം ബാബു രത്നമുമാണ്
നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക്
പാര്‍ട്ണര്‍.
`ഓണം പൊന്‍ തിരുവോണം` ഒഫീഷ്യല്‍ വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=44LfiW1GXis
മ്യൂസിക്247നെ
കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ
മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ
സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്.
അങ്കമാലി ഡയറീസ്, ഒരു
മെക്സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ
കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍
ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു,
കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി
എന്നിവയാണ് ഇവയില്‍ ചിലത്