പ്രിയമുള്ളവരേ,
ആദ്യമേതന്നെ, പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നനമ്മുടെസംഘടനയുടെ
നാമത്തില്‍ ബഹു. ടോംഉഴുന്നാലിലച്ചനെ ഭീകരരില്‍നിന്നും
രക്ഷപ്പെടുത്താന്സഹായിച്ച എല്ലാ ഇന്ത്യന്‍ അധികൃതര്‍ക്കും
ഒമാന്സുല്ത്താനും പ്രത്യേകംനന്ദിപറയുന്നതോടൊപ്പം അച്ചന്പൂര്ണ
ആരോഗ്യവാനും സന്തോഷവാനുമായി സ്വന്തംനാട്ടില്‍ തിരിച്ചെത്തി കുടുംബാംഗ
ങ്ങളെയുംബന്ധുമിത്രാദികളെയും കാണാനുള്ളഅനുഗ്രഹമുണ്ടാകട്ടെയെന്ന്
പ്രാര്‍ത്ഥിക്കുന്നു.
ഓഗസ്റ്റ് 25 ന്നടന്ന ടെലി കൂടിയാലോചന വളരെ വിജയകരമായിരുന്നു എന്നാണ്
പൊതുവെയുള്ള അഭിപ്രായം. അതില്പങ്കെടുത്ത് അതിനെ വിജയിപ്പിച്ച നിങ്ങള്‍
എല്ലാവര്ക്കും ഞാനും ജോസ്കല്ലിടുക്കിലും പ്രത്യേകം നന്ദിപറയുന്നു. ആ
ടെലികോണ്ഫറന്സിനെ സംബന്ധിച്ചദീര്ഘമായ ഒരുലേഖനംനമ്മുടെ സുഹൃത്ത് ശ്രീ
പടന്നമാക്കല്‍ emalayalee യിലും അല്മായ ശബ്ദംബ്ലോഗിലും
പ്രസിദ്ധംചെയ്തിരുന്നത് നിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ. പടന്നക്കലിനും
നന്ദിരേഖപ്പെടുത്തുന്നു.
സെപ്തംബറിലെ സത്യജ്വാലയിലും ആസമ്മേളനത്തെ സംബന്ധിച്ചവിവരങ്ങള്‍
പ്രസിദ്ധീകരിക്കുന്നുണ്ട്. ടെലികോണ്‍ഫറന്‍സ് ഏറ്റം ഭംഗിയായി
മോഡറേറ്റ്ചെയ്ത ശ്രീ എ. സി. ജോര്‍ജിനും നന്ദിരേഖപ്പെടുത്താന്‍ ഈ അവസരം
ഉപയോഗിക്കട്ടെ. ഭാവിയിലും, നമ്മെളെല്ലാം സഹോദരര്‍ എന്ന ചിന്തയോടെ,
അദ്ദേഹത്തിന്റെ വിലപ്പെട്ട ഈസേവനം ഉണ്ടാകുമെന്ന ്പ്രതീക്ഷിക്കുന്നു.
നാംആരംഭിക്കുവാന് ഉദ്ദേശിക്കുന്ന പുതിയ സഭാനവീകരണ സ്വതന്ത്രസംഘടനയെ
സംബന്ധിച്ച് കൂടുതല്‍ ആലോചനകള്‍ക്കും നിര്ദ്ദിഷ്ടസംഘടനയുടെ
ഔദ്യോഗികരൂപീകരണത്തിനുമായി ഒരുയോഗം സെപ്തംബര്‍ 30, 2017 ശനിയാഴ്ച
ഷിക്കാഗോയില്‍ ചേരാന്ഓഗസ്റ്റ് 25 –ലെ യോഗം തീരുമാനിക്കുകയുണ്ടായല്ലോ.
അതിന് പ്രകാരംഅന്നേദിവസം (September 30, 2017) 4323 West Irving Park,
Chicago, IL 60641 ല്യോഗംചേരുന്നതാണെന്ന് എല്ലാവരേയുംഅറിയിക്കുന്നു.
സമയംരാവിലെ 11 മണി (11 A M). ആയോഗത്തിലേയ്ക് നിങ്ങളെല്ലാവരേയും പ്രത്യേകം
ക്ഷണിക്കുകയും അതില്സജീവമായിപങ്കെടുത്ത് വിജയിപ്പിക്കണമെന്ന്
അഭ്യര്ത്ഥിക്കുകയുംചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചാക്കോ കളരിക്കല്‍ (5866015195), ജോസ്
കല്ലിടുക്കില്‍ Mobile: (773-943-0416) Home: (773-202-1996)
എന്നിവരുമായിബന്ധപ്പെടുക.
സ്നേഹപൂര്‍വ്വം,
ചാക്കോ കളരിക്കല്‍
September 12, 2017