നടി
ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന് ദീലീപിനെ ജയിലില്‍
സന്ദര്‍ശിക്കാനെത്തിയ കെപിഎസി ലളിതക്കെതിരെ പ്രതിഷേധമുയര്‍ത്തി നാടക സംവിധായകന്
ദീപന് ശിവരാമന്.
കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച
ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് യാതൊരു അര്‍ഹതയും
ഇല്ലെന്ന് ദീപന് ശിവരാമന് പറഞ്ഞു.
സര്‍ക്കാര്‍ ഉടനെ തന്നെ കെപിഎസി ലളിതയെ
അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം. ദീപന് ശിവരാമന് പറഞ്ഞു.