കൊച്ചി: രാജ്യത്തെ എല്ലാവിധ മത വിഭാഗക്കാര്‍ക്കും വിദേശ തീര്‍ഥാടനത്തിന് യാത്ര സബ്സിഡി നല്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി.
ഈ ആവശ്യമുന്നയിച്ചുള്ള നിവേദനത്തിന് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. ഹജ് തീര്‍ഥാടന സബ്സിഡിക്ക് സമാനമായി മറ്റുമത വിശ്വാസികള്‍ക്കും സബ്സിഡി അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ പഠനം നടത്താന്‍ കമ്മിഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.