അരുണ്‍ ഗോപി സംവിധാനം
ചെയ്ത് നടന് ദിലീപ് നായകനായി അഭിനയിക്കുന്ന രാമലീല എന്ന ചിത്രത്തെ കുറിച്ച്
സിനിമ നിരൂപകനും ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജിപി രാമചന്ദ്രന്
നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്ന് ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ്
പഞ്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് ജിപി
രാമചന്ദ്രന്. വിവാദത്തിനിടയായ ഫേസ്ബുക്ക് പോസ്റ്റ് തെറ്റ് തിരിച്ചറിഞ്ഞ് ജിപി
രാമചന്ദ്രന് പിന്‍വലിച്ചിരുന്നു. ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം
എന്നതിന്റെ മറവില്‍ ചലചിത്ര അക്കാദമിയെ പ്രസ്തുത വിവാദത്തിലേക്ക്
വലിച്ചിഴക്കരുതെന്നും മഹേഷ് പഞ്ചു പ്രസ്താവനയില്‍
ആവശ്യപ്പെട്ടു.