ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ടിക്കറ്റ് വില്പന ഏജന്‍സികള്‍ നിര്‍ത്തി. രാജ്യത്തെ ട്രാവല്‍ ഏജന്‍സികളുടെ പ്രബലമായ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ട്രാവല്‍ ഏജന്റ്സിന്റെയാണ് (അയാട്ട) നടപടി.
ഇതിനിടെ കിംഗ്ഫിഷറിന്റെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 19 ബാങ്ക് അക്കൗണ്ടുകളാണ് പുതുതായി മരവിപ്പിച്ചത്. നികുതി കുടിശിക അടയ്ക്കാത്തതിന്റെ പേരിലാണ് നടപടി.